ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടിലധികമായി നീറിപ്പുകയുന്ന ഒരു വിവാദത്തിനാണ്, ബോംബെ ഹൈക്കോടതി വിധിയോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള കായിക സംഘടനകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) വൻ തിരിച്ചടിയായ ഈ കേസിലേക്ക് നയിച്ച കാരണങ്ങളും സ്വാഭാവികമായും സാമ്പത്തികംതന്നെ. 2010ൽ രൂപീകരിച്ച്, 2011ലെ ഒരേയൊരു സീസണിൽ മാത്രം ഐപിഎലിൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ സാമ്പത്തിക കാരണങ്ങളുടെ പേരിൽ പുറത്താക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ടീം ഉടമകൾ നടത്തുന്ന നിയമപോരാട്ടത്തിന്റെ വഴിയിലെ ഒരു നിർണായക ചുവടുവയ്പാണ് ബോംബെ ഹൈക്കോടതി വിധി എന്ന് പറയാം. ഈ വിധി പക്ഷേ പ്രസ്തുത കേസിലേക്ക് പുതുതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നതാണ് വാസ്തവം. പിന്നെയോ?

loading
English Summary:

The Bombay High Court has Ordered the BCCI to Pay Rs. 539 Crore Regarding the Termination Issue Involving the Kochi Tuskers Kerala. What is The Background of This Legal Dispute?- Sports Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com