പയ്യന്നൂരുകാരി അനുഷ തിരുപ്പൂർ തമിഴൻസിന്റെ ‘സ്ട്രെങ്ത്’; ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഇങ്ങനെയൊരു പരിശീലക ആദ്യം; ചരിത്രമെഴുതി ടിഎൻപിഎൽ

Mail This Article
വർഷങ്ങളോളം പരിശ്രമിച്ചിട്ടും ദേശീയ ടീമിന്റെ ഭാഗമാകാൻ സാധിക്കാതെ വന്നതോടെ ക്രിക്കറ്റ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ച താരമാണ് അനുഷ പ്രഭാകരൻ. വനിതാ ചാലഞ്ചർ ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബ്ലൂ ടീമിനെ പ്രതിനിധീകരിച്ചെങ്കിലും ദേശീയ ടീമിന്റെ വാതിലുകൾ അനുഷയ്ക്കു മുൻപിൽ തുറന്നില്ല. ഇതോടെയാണ് ക്രിക്കറ്റ് വിടാൻ അനുഷ തീരുമാനിച്ചത്. പക്ഷേ അതു നടപ്പായില്ല. അത്ലീറ്റായിരുന്ന അമ്മയുടെ മകൾക്ക് കായിക രംഗത്തുനിന്ന് മാറിനിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ വഴിമാറി നടക്കാനായിരുന്നു അനുഷയുടെ തീരുമാനം. കളിക്കാരിയായല്ല ഇനി കളത്തിലെത്തേണ്ടതെന്നും കളിക്കാരെ പരിശീലിപ്പിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും തിരിച്ചറിഞ്ഞു. ആ തീരുമാനമാണ് അനുഷയെ ഇന്നു ചരിത്രത്തിന്റെ ഭാഗമാക്കുന്നത്. ദേശീയതലത്തിൽ ഹെപ്റ്റത്‌ലണിൽ മെഡൽ നേടിയിട്ടുള്ള അത്‌ലീറ്റ് ലതാംഗി പ്രഭാകരന്റെയും ടി.ടി.പ്രഭാകരന്റെയും മകളാണ് അനുഷ പ്രഭാകരൻ...