ലേലത്തിന് ചാരു ശർമ; സഞ്ജുവും ‘ചൈനാമാനും’ ആകർഷണം; നോക്കിവച്ചോ ഈ താരങ്ങളെ; അടിമുടിമാറാൻ കെസിഎൽ

Mail This Article
സംസ്ഥാനത്തുനിന്നുള്ള യുവതാരങ്ങൾക്കു മുന്നിൽ അവസരങ്ങളുടെ ചാകര ഒരുക്കി കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) നിർണായകമായ രണ്ടാം സീസണിലേക്ക് കടക്കുന്നു. ബ്രോഡ്‌കാസ്റ്റർമാരുടെ സൗകര്യം കൂടി പരിഗണിച്ച് അൽപം ധൃതിപ്പെട്ട് സംഘടിപ്പിച്ച ആദ്യ പതിപ്പിൽനിന്ന് വ്യത്യസ്തമായി, കൃത്യമായ തയാറെടുപ്പുകളോടെയാണ് രണ്ടാം സീസണിന്റെ ഒരുക്കം പുരോഗമിക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചാകും രണ്ടാം സീസണും നടക്കുക. ഇതിന്റെ ആദ്യപടിയായുള്ള കെസിഎൽ താരലേലം ജൂലൈ 5ന് തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും. ഐപിഎല്‍ താരലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാണ് ലേലം. ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. മൂന്ന് വിഭാഗങ്ങളിലായി 155 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. സഞ്ജു സാംസണ്‍