ക്രെഡിറ്റ് റിപ്പോർട്ട് റിവ്യൂ ശീലമാക്കുക

risk
SHARE

ജോലി നൽകുന്നതിനു മുൻപും വിവാഹം കഴിക്കുന്നതിനു മുൻപും ഉദ്യോഗാർഥിയുടെയും വധുവിന്റെ അല്ലെങ്കിൽ വരന്റെ ക്രഡിറ്റ് സ്‌കോർ ചെക്ക് ചെയ്യുന്ന കാലമാണിത്. നിങ്ങളുടെ ക്രഡിറ്റ് സ്‌കോർ വർഷത്തിൽ ഒരിക്കലെങ്കിലും റിവ്യൂ ചെയ്യുന്നത് ശീലമാക്കുക. അടച്ചു തീർത്ത ലോൺ, രേഖകളിൽ ക്ലോസ്സ് ചെയ്‌തിട്ടില്ലെങ്കിൽ ശ്രദ്ധയിൽപ്പെടാൻ ഇതു സഹായിക്കും  ഒരു മോശം ക്രഡിറ്റ് സ്‌കോറിനെ ഹെൽത്തി ക്രഡിറ്റ് സ്‌കോർ ആക്കി മാറ്റാനും ഇതു പ്രയോജനകരമാണ്..  നിങ്ങളുടെ ക്രഡിറ്റ് സ്‌കോർ അനുസരിച്ച് ലോൺ പലിശ കുറയ്ക്കാനും ബാങ്കുകൾക്കു കഴിയും. അതുകൊണ്ടു കുറഞ്ഞ പലിശ നിരക്ക് ചോദിച്ചു വാങ്ങുക

ഹോം ലോണുകളും, കൺസ്യൂമർ ലോണുകളും നൽകുന്നതിൽ കിടമൽസരങ്ങൾ നിലനിൽക്കുമ്പോൾ കുറഞ്ഞ പലിശ മേൽ ലോൺ നേടുന്നത് നിങ്ങളുടെ സമ്പത്തിനെ വളർത്തും.  നിങ്ങളുടെ ലോണിന് മാർക്കറ്റിലെ കുറഞ്ഞ പലിശ നിരക്ക് ആവശ്യപ്പെടാം. അതല്ലെങ്കിൽ കുറഞ്ഞ പലിശ ലഭ്യമാകുന്നിടത്തേക്ക് നിങ്ങളുടെ ലോൺ ട്രാൻസ്ഫർ ചെയ്യുമെന്ന് അറിയിക്കാം. ലോൺ എടുക്കുന്ന ബാങ്കിലേക്ക് സാലറി ക്രഡിറ്റ് മാറ്റിയാൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭ്യമാക്കുന്ന ബാങ്കുകളുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA