sections
MORE

ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ എന്തെല്ലാം?

674453362
SHARE

  വായ്പകള്‍ക്ക് എല്ലാവരുടേയും ജീവിതത്തില്‍ വലിയ് പ്രാധാന്യമാണുള്ളത്.  വായ്പകളോ ക്രെഡറ്റ് കാര്‍ഡുകളോ ഇല്ലാതെ  പല കാര്യങ്ങളേയും കുറിച്ച് ആലോചിക്കുക പോലുംവയ്യ. വീടോ കാറോ വാങ്ങുതിനോ വിവാഹങ്ങളുമായോ അവധിക്കാല യാത്രകളുമായി എല്ലാം  വിവിധ തരം വായ്പകള്‍ നാം പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഈ വായ്പകള്‍ എങ്ങനെയാണ് നല്‍കുന്നത്? വായ്പ എടുക്കുന്നയാളെക്കുറിച്ചുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തിലാണ് പല വായ്പകളിലും തീരുമാനമെടുക്കുന്ന
ത്. സിബിള്‍ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചുള്ള ഒരു ഗവേഷണം സൂചിപ്പിക്കുന്നത് 750 അല്ലെങ്കില്‍ അതിലേറെ ക്രെഡിറ്റ് സ്‌ക്കോര്‍ ഉള്ളവര്‍ക്കാണ്  വായ്പ അനുവദിക്കുക. 

  മികച്ച ഒരു സിബിള്‍ റിപ്പോര്‍ട്ടിനാവശ്യമായ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്തെല്ലാമാണ് അതില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കണം. ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ  പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് അതിലെ അക്കൗണ്ട്‌സ് വിഭാഗമാണ്.  എല്ലാ വായ്പകളുടേയും ക്രെഡിറ്റ് കാര്‍ഡുകളുടേയും വിവരങ്ങള്‍, വായ്പ നല്‍കിയവരുടെ വിവരങ്ങള്‍, നേടിയി'ുളള വായ്പകളുടെ സ്വഭാവം, അക്കൗണ്ട് നമ്പര്‍, തുടങ്ങിയ ദിവസം, അവസാനം നടത്തിയ തിരിച്ചടവിന്റെ വിവരം, ഇപ്പോഴത്തെ ബാലന്‍സ്, പ്രതിമാസ വിവരങ്ങള്‍ എന്നവയെല്ലാം ഇതിലുണ്ടാകും. ആ അക്കൗണ്ടിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചു വ്യക്തമാക്കുന്ന സ്റ്റാറ്റസ് എ വിഭാഗവും ഇതിനോടൊപ്പമുണ്ടാകും.

  വ്യക്തികളുടെ ക്രെഡിറ്റ് റിപ്പോർട്ടില്‍ പതിവായി വരുന്ന ചില ഘടകങ്ങള്‍ 

ക്ലോസ്ഡ്

  ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ അക്കൗണ്ട് വിഭാഗത്തോടു ചേര്‍ന്നുള്ള ഒരു തീയ്യതിക്ക് അടുത്തായി ക്ലോസ്ഡ് എന്നു കാണുകയാണെങ്കില്‍ ആ വായ്പാ അക്കൗണ്ട് വായ്പ എടുത്തയാള്‍ അവസാനിപ്പിച്ചു എന്നാണ് അര്‍ത്ഥം. അതായത്  നിങ്ങള്‍ എടുത്ത വായ്പ നിങ്ങള്‍ മുഴുവനായി അടച്ചു തീര്‍ത്തു എന്നും ബാങ്ക് അതു ക്ലോസു ചെയ്തു എന്ന നിലയില്‍ സിബിളിനു റിപ്പോട്ടു നല്‍കി എന്നുമാണതു കാണിക്കുന്നത്. 

  വായ്പകള്‍ അടച്ചു തീര്‍ത്ത ശേഷം ബാങ്കില്‍ നിന്ന് ബാധ്യതകള്‍ ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് നേടേണ്ടത് വളരെ ആവശ്യമായ ഒന്നാണ്. നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് എന്ന പേരിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അര്‍ത്ഥം, നിങ്ങള്‍ ആ വായ്പ അടച്ചു തീര്‍ക്കുകയും ബാങ്ക് സിബിളില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു എന്നാണ്. 

സെറ്റില്‍ഡ്

സെറ്റില്‍ഡ് എന്നാണു കാണുതെങ്കില്‍ അതിന്റെ സൂചന മറ്റൊാണ്.  ബാധ്യതകള്‍ ഭാഗികമായി അടച്ചു തീര്‍ക്കുകയും വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തീര്‍പ്പാക്കുകയും ചെയ്യുന്ന വേളയിലാണ് സെറ്റില്‍ഡ് എന്നു കാണുക.  ഒരു അക്കൗണ്ട് സെറ്റില്‍ ചെയ്യുമ്പോള്‍  യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് അക്കൗണ്ട് അടച്ചു തീര്‍ക്കാന്‍ ബാങ്ക് സമ്മതിക്കുകയാണു ചെയ്യുന്നത്. ധനകാര്യ സ്ഥാപനത്തിനു നഷ്ടമുണ്ടാകുന്ന രീതിയിലാണ് ഇവിടെ തീര്‍പ്പു സംഭവിക്കുതെതിനാല്‍ അല്‍പ്പം നെഗറ്റീവ് ആയ സൂചനയാവും സെറ്റില്‍ഡ്  നല്‍കുന്നത്. നിങ്ങളുടെ വായ്പ അംഗീകരിക്കപ്പെടാനുള്ള സാധ്യതയും ഇതിലൂടെ  കുറയും. 

  സെറ്റില്‍മെന്റ് എന്ന സൂചനയുള്ളത് നിങ്ങളുടെ ക്രെഡിറ്റ് സ്‌ക്കോറിനെ ബാധിക്കില്ല. പക്ഷേ, ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഇതു ദൃശ്യമാകുകയും ചെയ്യും. നിങ്ങളുടെ മുന്‍കാല തിരിച്ചടവു സംബന്ധിച്ച ധാരണയുണ്ടാക്കാന്‍ ഈ ഘടകം ബാങ്കുകളെ സഹായിക്കുകയും ചെയ്യും. ഇങ്ങനെ സെറ്റില്‍ഡ് എന്ന സൂചന ഉള്ള റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ എന്തു നടപടിയാണു കൈക്കൊള്ളേണ്ടതെന്നതില്‍ വിവിധ ബാങ്കുകള്‍ക്ക് അവരുടേതായ നയമാണുള്ളത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകള്‍ അവര്‍ക്കു ലഭിക്കു വായ്പാ അപേക്ഷകളില്‍ തീരുമാനമെടുക്കുക. 

റിട്ടൺ ഓഫ്

 ക്രെഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കാണുന്ന മറ്റൊരു സൂചനയാണ് റിട്ടൺ ഓഫ്എന്നത്.  വായ്പയെടുത്തയാള്‍ക്ക് 180 ദിവസത്തിലേറെ അതു തിരിച്ചടക്കാനാവുന്നില്ലെങ്കില്‍ അങ്ങനെയുള്ള വായ്പാ, ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എഴുതി തള്ളേണ്ടതുണ്ട്. ഇതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്സിബിളിനു സമര്‍പ്പിക്കുകയും വേണം.   റിട്ടൺ ഓഫ് എന്ന സൂചന ഉള്ളവര്‍ തങ്ങളുടെ മുന്‍ വായ്പകളിലോ ക്രെഡിറ്റ് കാര്‍ഡുകളിലേ കുടിശിക വരുത്തിയവരാണ് എന്നാണു മനസ്സിലാക്കാനാവുക. ഇത്തരക്കാര്‍ക്കു വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്വാഭാവികമായും മടി കാണിക്കും. 

  ക്രെഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെ' ഇത്തരം ഘടകങ്ങള്‍ മനസ്സിലാക്കുന്നത് മികച്ചൊരു സിബിള്‍ റിപ്പോര്‍'ിനും സ്‌ക്കോറിനും സഹായിക്കുന്ന ഘടകങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വ്യക്തികളെ സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN BANKING
SHOW MORE
FROM ONMANORAMA