ADVERTISEMENT

 

 

ഓഹരി വിപണി ചാഞ്ചാട്ടം തുടരുമ്പോൾ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നിക്ഷേപങ്ങളോട് ആകർഷണം തോന്നുന്നത് സ്വാഭാവികം.നിക്ഷേപകരുടെ ഈ വികാരം മുതലെടുത്ത് പുതുമയുള്ള നേട്ടങ്ങള്‍ വാഗ്ദാനം ചെയ്ത് ഐസിഐസിഐ ബാങ്ക് എഫ്ഡി എക്‌സ്ട്രാ ശ്രേണിയിലുള്ള സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും അവതരിപ്പിച്ചു. ടേം ഇന്‍ഷൂറന്‍സ്, ഭവന-വാഹന വായ്പകളുടെ തുടക്കത്തിലെ പണമടക്കല്‍, റിട്ടയര്‍മെന്റ് പ്ലാനിങ്, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാ പരിപാടികള്‍ തുടങ്ങിയ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലുള്ള ആവശ്യങ്ങള്‍ നേരിടാന്‍ സഹായകമായ രീതിയിലാണ് ഈ നിക്ഷേപ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിക്ഷേപകരുടെ പ്രത്യേകതകൾ‍ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ഒരേ പദ്ധതികളായാണ് സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും പല ഉപഭോക്താക്കളും പ്രയോജനപ്പെടുത്തിയിരുന്നത്.ഈ അവസ്ഥയ്ക്കുമാറ്റം വരുത്തുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്

എഫ്ഡി ലൈഫ് എന്ന പേരിലാണ് ഈ ശ്രേണിയിലെ ആദ്യ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. 18-50 വയസിനുള്ളവര്‍ക്ക് സ്ഥിര നിക്ഷേപത്തിലൂടെ നിക്ഷേപ വളര്‍ച്ചയും ഒരു വര്‍ഷത്തേക്ക് സൗജന്യ ടേം ഇന്‍ഷൂറന്‍സിലൂടെ സുരക്ഷിതത്വവും നല്‍കുന്നതാണ് പദ്ധതി. കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കെങ്കിലും കാലാവധിയുള്ള മൂന്നു ലക്ഷം രൂപ മുതലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് മൂന്നു ലക്ഷം രൂപയുടെ സൗജന്യ ടേം ഇന്‍ഷൂറന്‍സ് ലഭിക്കുക. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ ഓരോ മാസവും മ്യൂചല്‍ ഫണ്ടുകളില്‍ എസ്.ഐ.പി. ആയി നിക്ഷേപിക്കാന്‍ സഹായിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കാലാവധിയുള്ള രണ്ടു ലക്ഷം രൂപ മുതലുള്ള സ്ഥിര നിക്ഷേപങ്ങളിലാണ് ഈ സൗകര്യമുള്ളത്.

സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും കാലാവധിക്കു ശേഷം തങ്ങള്‍ക്കു യോജിച്ച രീതിയില്‍ തിരികെ ലഭിക്കുന്ന എഫ്.ഡി. ഇന്‍കം ആണ് മറ്റൊരു പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com