ADVERTISEMENT

കൈയിൽ അധികം വരുന്ന തുക സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നവർ ഒട്ടേറെയാണ്. ഇതു നഷ്ടക്കച്ചവടമാണ് എന്ന കാര്യം അവർ പലപ്പോഴും മനസിലാക്കുന്നില്ല. ആദായനികുതി നൽകുന്നവരാണെങ്കിൽ ഇക്കാര്യത്തിൽ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പണപ്പെരുപ്പം ഇവിടെ വില്ലനാകും

5%, 20%, 30% നിരക്കിൽ ആദായ നികുതി കൊടുക്കുന്നവരുടെ സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപത്തിനു 10,000 രൂപയ്ക്ക് മുകളിൽ പലിശ ലഭിക്കുന്നുണ്ടെങ്കിൽ അതിനും നികുതിയീടാക്കും. ഇത്തരത്തിൽ നികുതി ഈടാക്കിയതിനു ശേഷം കിട്ടുന്ന പലിശ കാര്യമായി കുറയുമെന്ന് പറയേണ്ടല്ലോ. വീണ്ടും ഇതിൽ നിന്ന് പണപ്പെരുപ്പവും കുറച്ചാലേ യഥാർത്ഥത്തിൽ കൈയിൽ കിട്ടുന്നതെത്രയെന്ന് കണക്കാക്കാനാകു. അങ്ങനെ നോക്കുമ്പോൾ ആദായം നെഗറ്റീവ് ആയി മാറും. അതായത് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ഇത്തരത്തിലുള്ള പിടുത്തങ്ങളെല്ലാം കഴിഞ്ഞ് കൈയിലേക്കു കിട്ടാനൊന്നുമുണ്ടാകില്ല.

30 ശതമാനം നികുതി കൊടുക്കുന്ന ഒരാൾ സേവിങ്സ് ബാങ്കിൽ ഇങ്ങനെ അഞ്ചു വർഷം പണം സൂക്ഷിച്ചാൽ വാങ്ങൽ ശേഷിയിലെ നഷ്ടം 17.8 ശതമാനമാണ്. അതായത് എസ്ബി അക്കൗണ്ടിൽ പണം കിടക്കുന്തോറും നഷ്ടവും കൂടും. അടിയന്തിരാവശ്യത്തിന് പണം പിന്‍വലിക്കാനാകുമെന്ന സൗകര്യമാണ് എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പ്രധാന ആകർഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com