ADVERTISEMENT

കെവൈസി പുതുക്കാത്തതിനാൽ ബാങ്കുകൾ ഇടപാടുകാരുടെ അക്കൗണ്ട് മരവിപ്പിക്കാറുണ്ട്. എത്ര വർഷം കൂടുമ്പോൾ, ഏതെല്ലാം സന്ദർഭത്തിലാണ് കെവൈസി പുതുക്കേണ്ടത്, പുതുക്കിയില്ലെങ്കിൽ എന്തു നടപടിയാണ് ബാങ്ക് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാൽ ഇത്തരം നടപടികളിൽ നിന്ന് ഒഴിവാകാനിത് സഹായകമാകും

ബാങ്കുകൾ ഇടപാടുകാരെ High Risk, Medium Risk, Low Risk എന്നിങ്ങനെ മൂന്നുതരത്തിൽ വേർതിരിക്കും. അറിയപ്പെടുന്ന ഉറവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ തുകയ്ക്കു പണമിടപാടു നടത്തുക, വൻതുക അടയ്ക്കുകയും പിൻവലിക്കുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഇതു തീരുമാനിക്കുന്നത്.

മേൽ വിവരിച്ച പോലുള്ള ഇടപാടുകൾ ഉള്ള അക്കൗണ്ടുകളെ Medium Risk, High Risk എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തും. അസാധാരണ ഇടപാടുകളൊന്നുമില്ലാത്തവ Low Risk ൽ പെടും. ഇവയ്ക്ക് 10 വർഷത്തിൽ ഒരിക്കൽ കെൈവസി നൽകിയാൽ മതി. മീഡിയം റിസ്കിന് എട്ടുവർഷത്തിലും ൈഹറിസ്കിനു രണ്ടു വർഷത്തിലും രേഖകൾ നൽകണം.

പത്തു വർഷം തികയുന്നതിനു മുൻപ് നിങ്ങളുടെ കെവൈസി പുതുക്കാൻ ആവശ്യപ്പെടുകയോ അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്താൽ ബാങ്കുമായി ബന്ധപ്പെട്ട് കാരണം അന്വേഷിക്കുന്നത് നന്നായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com