ADVERTISEMENT

സേവിംങ്്സ് അക്കൗണ്ടിലേതിനു സമാനമായി  ആവശ്യമുള്ളപ്പോൾ  പണം  പിൻവലിക്കാം , എന്നാൽ സ്ഥിര നിക്ഷേപത്തിനടുത്ത് പലിശ വരുമാനം നേടുകയും ചെയ്യാം.   മ്യൂച്വൽ ഫണ്ടുകളിലെ  ലിക്വിഡ് ഫണ്ടുകളാണ്  ഇതിനവസരം നൽകുന്നത്.  7–8 ശതമാനം  വരെ പലിശ നേടാം. 

പണം പിറ്റേന്ന്

എസ്ബി അക്കൗണ്ടിൽ നിന്നും വ്യത്യസ്തമായി ഇന്നു അപേക്ഷിച്ചാൽ നാളയേ  പണം കിട്ടൂ. അപേക്ഷ നൽകിയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പണം ബാങ്ക് അക്കൗണ്ടിൽ വരും. ഓൺലൈനായോ ട്രാൻസാക് ഷൻ സ്ലിപ്പിൽ എഴുതിയോ അപേക്ഷിക്കാം. 30 മിനിറ്റിനുള്ളിൽ 50,000 രൂപ വരെ  ഫണ്ടിൽനിന്നു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. എടിഎം കാർഡ് വഴി പണം പിൻവലിക്കാൻ കഴിയുന്ന ഫണ്ടുകളുമുണ്ട്. കച്ചവട സ്ഥാപനങ്ങളിലും മറ്റും പണം കൊടുക്കുന്നതിനു ഈ കാർഡ് ഉപയോഗിക്കാം. എസ്എംഎസ് വഴി നിക്ഷേപവും പിൻവലിക്കലും നടത്താവുന്ന ഫണ്ടുകളും ഉണ്ട്.   

എങ്ങനെ നിക്ഷേപിക്കാം

പല ബാങ്കുകളും മ്യൂച്വൽ  ഫണ്ട് വിപണനം നടത്തുന്നുണ്ടെങ്കിലും ലിക്വിഡ് ഫണ്ടുകളെ അവ പ്രോൽസാഹിപ്പിക്കുന്നില്ല. അതിനാൽ ബ്രോക്കിങ് സ്ഥാപനങ്ങൾ വഴിയോ, മ്യൂച്വൽ ഫണ്ട് വിതണക്കാർ വഴിയോ വേണം നിക്ഷേപിക്കാൻ.  ഓൺ ലൈൻ ബാങ്കിങ് വഴിയും നിക്ഷേപം സാധ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com