സ്വകാര്യ മേഖലാ ബാങ്കുകള്‍ 20% വായ്‌പ വളര്‍ച്ച നേടി

money
SHARE

ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലാ ബാങ്കുകള്‍ 22 ശതമാനം വായ്‌പ വളര്‍ച്ച നേടി. കഴിഞ്ഞ അഞ്ച്‌ പാദങ്ങളായി 20 ശതമാനത്തിന്‌ മേല്‍ ആണ്‌ സ്വകാര്യ മേഖലാ ബാങ്കുകളുടെ വായ്‌പ വളര്‍ച്ച . അതേസമയം പൊതുമേഖലാ ബാങ്കുകളുടെ വായ്‌പ വളര്‍ച്ച 8.4 ശതമാനം മാത്രമാണ്‌.

വ്യക്തിഗത വായ്‌പകളും കമ്പനി വായ്‌പകളും മൂന്നാംപാദത്തില്‍ 14.5 ശതമാനം വളര്‍ച്ച നേടി.മുന്‍ പാദത്തില്‍ ഇത്‌ 14.3 ശതമാനംആയിരുന്നു.മുന്‍ വര്‍ഷം ഇതേകാലയളവില്‍ 11.8 ശതമാനമായിരുന്നു ഈ രംഗത്തെ വായ്‌പ വളര്‍ച്ച. 

2019-2020 സാമ്പത്തിക വര്‍ഷത്തിനിടയില്‍ രാജ്യത്തെ ബാങ്ക്‌ വായ്‌പയില്‍ 13-14 ശതമാനം വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. 2018 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുടെ വായ്‌പ വളര്‍ച്ച 8 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വായ്‌്‌പ വളര്‍ച്ചയില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളെ പിന്തള്ളിയിരിക്കുകയാണ്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA