ഇ വോലറ്റ് ഇടപാടു നടത്തുമ്പോൾ സൂക്ഷിക്കാം

HIGHLIGHTS
  • ഇടപാടുകൾക്കുപയോഗിക്കുന്ന ഫോണുകൾ കുട്ടികൾക്ക് കളിക്കാൻ കൊടുക്കരുത്.
e valet
SHARE

മൊബൈൽ നമ്പർ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളൊക്കെ മൊബൈൽ ബാങ്കിങ് അല്ലെങ്കിൽ ഇ വോലറ്റ് ഇടപാടുകളാണ്. "ഫോൺ എന്റെ കൈയിൽ തന്നെ സൂക്ഷിച്ചിരിക്കകയല്ലേ അതുകൊണ്ടു പേടിക്കേണ്ട കാര്യമില്ലെ"ന്നു കരുതാൻ വരട്ടെ.ഫോൺ ഇരിക്കുന്നത് നിങ്ങളുടെ കൈയിലാണെങ്കിലും ആ നമ്പർ കിട്ടിയാൽ തട്ടിപ്പ് നടത്താനാകുമെന്നറിയുക. മൊബൈൽ ബാങ്കിങ് ചെയ്യുന്നവരും തങ്ങളുടെ പാസ് വേഡും മറ്റു വിവരങ്ങളുമെല്ലാം മൊബൈലിൽ തന്നെ സേവു ചെയ്തു സൂക്ഷിക്കാറാണ് പതിവ്. ഇവ ഓര്‍ത്തിരിക്കുകയോ മറ്റെവിടെയെങ്കിലും  എഴുതി സൂക്ഷിക്കുകയോ ആണ് നല്ലത്. പലപ്പോഴും തട്ടിപ്പുകൾക്കിരയാകുന്നത് ഇങ്ങനെ ഫോണിൽ വിവരങ്ങൾ സൂക്ഷിക്കുന്നവരാകും. 

മൊബൈൽ ബാങ്കിങ് ആപ്പുകളും ഇ വോലറ്റ് ആപ്പുകളും ഉപയോഗിക്കുമ്പോൾ പരിചയമുള്ളതും സുരക്ഷിതവുമായ ആപ്പുകൾ മാത്രം ഡൗൺലോഡു ചെയ്യുക.പ്ലേസ്റ്റോർ, ഐഒഎസ്ആപ്സ്റ്റോർ എന്നിവ താരതമ്യേന സുരക്ഷിതമാണ്. ആപ് ഡൗൺലോഡ് ചെയ്താൽ കിട്ടുന്ന സൗജന്യവും സമ്മാനവും ആയിരിക്കരുത് ഇതിനുള്ള മാനദണ്ഡം. ഉപയോഗശേഷം ഇത് ലോഗ് ഔട്ട് ചെയ്യാൻ മറക്ക‌രുത്.

 ഫോണ്‍ ശ്രദ്ധയില്ലാതെ എങ്ങും വെക്കരുത്. എപ്പോഴും ലോക്കു ചെയ്തു സൂക്ഷിക്കുക.ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ പെട്ടെന്ന് ബാങ്കിനെ അക്കാര്യം അറിയിക്കുക.

 മൊബൈല്‍ ബാങ്കിങ് ആപ്പുകളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങിയാല്‍ അത് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ആന്റിവൈറസ് സംവിധാനം ഡൗൺലോഡ് ചെയ്ത്  സുരക്ഷാ സംവിധാനങ്ങള്‍ കാലാനുസൃതമായി പുതുക്കുക.ഏറ്റവും പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുക. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുക.അനാവശ്യമായ സോഫ്റ്റ് വെയറുകൾ ഡൗൺലോ‍ഡ് ചെയ്യരുത്. ഇത്തരം ഇടപാടുകൾക്കുപയോഗിക്കുന്ന ഫോണുകൾ കുട്ടികൾക്ക് കളിക്കാൻ യാതൊരു കാരണവാശാലും കൊടുക്കരുത്. അവർ ചിലപ്പോൾ ഡൗൺലോ‍ഡു ചെയ്യുന്ന ഗെയിമുകൾ അപകടം നിറഞ്ഞതാകാം.

ബാങ്കിങ് ഇടപാടുകളും അക്കൗണ്ടിലെ ബാലന്‍സും എപ്പോഴും പരിശോധിക്കുക.എന്തെങ്കിലും സംശയകരമായ ഇടപാടുകള്‍ നടന്നതായി  തോന്നിയാല്‍ ഉടന്‍ ബാങ്ക് അധികൃതരെ അറിയിക്കണം. ഇക്കാര്യം മൂന്നു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലെങ്കിലും അറിയിച്ചാല്‍ നിങ്ങളുടെ പരാതിയില്‍ നിങ്ങള്‍ക്ക് അനുകൂലമായി നടപടിയുണ്ടാകാന്‍ സഹായകമാകും. അറിയിക്കുന്നത് വൈകിയാല്‍ ബാധ്യത നിങ്ങള്‍ക്കാവുകയും ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA