ADVERTISEMENT

 

2019-20 സാമ്പത്തിക വർഷത്തെ ആദ്യ പണാവലോകന യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കായ റിപ്പോ നിരക്ക് വീണ്ടും കാൽ ശതമാനം കുറക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഏപ്രിൽ നാലിന് അങ്ങനെ സംഭവിച്ചാൽ തുടർച്ചയായ രണ്ടാമത്തെ റിപ്പോ നിരക്കു കുറക്കലാകും അത്. കേന്ദ്രബാങ്കായ റിസർവ്  ബാങ്ക് മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ മേൽ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോനിരക്ക്. റിപ്പോ നിരക്ക് കുറക്കുന്നത്  ബാങ്കുകൾ നൽകുന്ന എല്ലാത്തരത്തിലുമുള്ള റീട്ടെയിൽ വായ്പകളുടെയും  പലിശ നിരക്കു കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. എ‌ങ്കിലും റിസർവ് ബാങ്ക് മറ്റു ബാങ്കുകൾക്കു നൽകുന്ന പലിശ ഇളവിന്റെ ഈ ആനുകൂല്യം പലപ്പോഴും ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് കൈമാറാൻ മടിക്കുകയോ അർഹമായതിലും തുച്ഛമായ പലിശ ഇളവ് മാത്രം നൽകുകയോ ചെയ്യാറാണ് പതിവ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒന്നര വർഷത്തിനു ശേഷം  റിപ്പോ നിരക്കിൽ കാൽ ശതമാനം ഇളവ് വരുത്തിയെങ്കിലും ചില ബാങ്കുകൾ മാത്രമാണ്  തങ്ങളുടെ ഭവന , വാഹന വായ്പകൾ ഉൾപ്പടെയുള്ള വായ്പകളിൽ നാമമാത്രമായെങ്കിലും ഇളവ് നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com