ADVERTISEMENT
ഐഡിബിഐ ബാങ്ക്  വിവിധ കാലയളവുകളിലേക്കുള്ള വായ്പാ പലിശ നിരക്കില്‍ 0.05-0.1 ശതമാനം കുറവു വരുത്തി.  പുതിയ നിരക്കുകള്‍ ഏപ്രില്‍ 12- ന് നിലവില്‍ വന്നു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിംഗ് റേറ്റ് ( എം സി എല്‍ ആര്‍)അടിസ്ഥാനമാക്കി നല്‍കുന്ന ഒരു വര്‍ഷത്തെ വായ്പയ്ക്ക് പലിശ നിരക്ക് 9 ശതമാനമായി കുറച്ചു.  ആറുമാസം, രണ്ടു വര്‍ഷം എന്നീ കാലയളവിലെ എംസിഎല്‍ആര്‍ യഥാക്രമം 8.60 ശതമാനവും 9.25 ശതമാനവുമാണ്. ഒരു മാസത്തെ എംസിഎല്‍ആര്‍ 8.15 ശതമാനവും മൂന്നു മാസത്തേത് 8.40 ശതമാനവും മൂന്നു വര്‍ഷത്തേത് 9.30 ശതമാനവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com