ഇന്‍സ്റ്റന്റ് വാഹന വായ്പ സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

Car
SHARE

ഉടനടി കാര്‍, ടൂവീലര്‍ വായ്പ ലഭ്യമാക്കുന്ന രണ്ടു സേവനങ്ങള്‍ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. വായ്പ പൂര്‍ണമായും ഡിജിറ്റലാണ്. 20 ലക്ഷത്തിലധികം ഇടപാടുകാർ പ്രീ-അപ്രൂവ്ഡ് കാര്‍ വായ്പകള്‍ക്ക് അർഹരാണ്. ഇവർക്ക് 'ഇന്‍സ്റ്റ ഓട്ടോ ലോൺ' ലഭ്യമാകും. ഏഴു വര്‍ഷക്കാലാവധിയില്‍ 20 ലക്ഷം രൂപവരെയാണ് കാര്‍വായ്പ ലഭിക്കുക.

1.20 കോടി ഇടപാടുകാർ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ വായ്പകള്‍ക്ക് അർഹരാണ്. ഇവർക്ക് 'ഇന്‍സ്റ്റ ടൂ-വീലര്‍ ലോൺ' എന്ന രണ്ടാമത്തെ വായ്പയും കിട്ടും. മൂന്നു വര്‍ഷ കാലാവധിയില്‍ രണ്ടു ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്. രണ്ടു സ്‌കീമിലും വാഹനത്തിന്റെ മുഴുവന്‍ ഓൺ ദി റോഡ് വിലയ്ക്ക് വായ്പ ലഭിക്കും. ബ്രാഞ്ച് സന്ദര്‍ശിക്കാതെ ഏതാനും ക്ലിക്കുകളില്‍ തന്നെ വായ്പ ലഭിക്കും. അനുമതിപത്രവുമായി ഉപഭോക്താവിന് ഡീലറെ സമീപിച്ച് വാഹനം തിരഞ്ഞെടുത്ത് അവസാന ഡോക്യുമെന്റുകള്‍ ശരിയാക്കാം. ഏതാനും മണിക്കൂറുകള്‍ക്കകം വായ്പ തുക ലഭ്യമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA