നിങ്ങൾക്കും നെറ്റ് ബാങ്കിങ് തുടങ്ങണോ?

HIGHLIGHTS
  • യുസർ നെയിം, പാസ്‌വേഡ് എന്നിവ അറിഞ്ഞിരുന്നാൽ മതി
e valet
SHARE

സ്വകാര്യമായും സുരക്ഷിതമായി എല്ലാ ബാങ്ക് ഇടപാടുകളും ഏതു സമയത്തും നടത്താൻ നെറ്റ് ബാങ്ക് സൗകര്യമുണ്ടെങ്കിൽ കഴിയും. ബാങ്കിൽ പോയി നീണ്ട ക്യൂവിൽ നിൽക്കണ്ട.  ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുനടക്കേണ്ട. കാർഡ് നമ്പർ ഓർത്തിരിക്കേണ്ട. യുസർ നെയിം, പാസ്‌വേഡ് മാത്രം അറിഞ്ഞിരുന്നാൽ മതി. ഈ സൗകര്യങ്ങളൊക്കെയാണ് നെറ്റ്ബാങ്കിങ്ങിനെ വളരെപ്പെട്ടെന്ന് ആളുകൾക്കിടയിൽ പ്രിയങ്കരമാക്കിയത്.

നിങ്ങളുടെ ബാങ്കിൽ ചെന്ന് നെറ്റ് ബാങ്കിങ് തുടങ്ങുന്നതിനുള്ള ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു നൽകുക. അക്കൗണ്ട് റെഡിയായാൽ നിങ്ങൾക്ക് താൽക്കാലിക യൂസർ ഐഡിയും പാസ്‌വേ‍ഡും ലഭിക്കും. ഇതുപയോഗിച്ച് ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഇന്റർനെറ്റ് ബാങ്കിങ് തിരഞ്ഞെടുക്കുക. പേഴ്സൺ ബാങ്കിങ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നെറ്റ് ബാങ്കിങ് പേജ് തുറന്നുവരും. 

ഇതിൽ യൂസർ നെയിം, പാസ്‌വേഡ് എന്നിവ ചോദിക്കും. ഇതിനടുത്തുതന്നെ ന്യൂ യൂസർ എന്ന ബട്ടൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം താൽക്കാലിക യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക. റെജിസ്ട്രേഡ് മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ നൽകുക.  എന്നിട്ട് പുതിയ യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉണ്ടാക്കുക. ഇതുപയോഗിച്ച് നിങ്ങളുടെ നെറ്റ് ബാങ്ക് അക്കൗണ്ട് ഓപൺ ചെയ്യാം. ഇതോടൊപ്പം പ്രൊഫൈൽ ഐഡിയും പാസ്‌വേഡും ഉണ്ടാക്കാൻ ആവശ്യപ്പെടും.ഇതു കൂടി പൂർത്തിയാക്കിയാൽ  ഇടപാടുകൾ നെറ്റ്ബാങ്കിങിലൂടെ ചെയ്യാനാരംഭിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA