ADVERTISEMENT

എ.ടി.എം  ഇടപാട് പരാജയപ്പെടുകയും അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെടുകയും ചെയ്യുന്നത് തെല്ലൊന്നുമല്ല ഇടപാടുകാരെ വലയ്ക്കുന്നത്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ എടിഎം കാര്‍ഡ് അനുവദിച്ച ബാങ്കില്‍ വിളിച്ചോ നേരിട്ടോ പരാതി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട പണം ബാങ്ക് തിരിച്ച് നല്‍കണമെന്നാണ് ഇക്കാര്യത്തില്‍ ആര്‍ബിഐ നിര്‍ഷ്‌കര്‍ഷിച്ചിരിക്കുന്നത്. പരാതി നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പരാതിക്കാരന് കോംപന്‍സേഷന്‍ നല്‍കാന്‍ ബാങ്കിന് ബാധ്യതയുണ്ട്.

പണമിടപാട് നടന്ന് 30 ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കും. പരാതി നല്‍കുന്നതിനായി ബാങ്ക് ശാഖകളിലോ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടാം.

അക്കൗണ്ടുള്ള ബാങ്ക് പരാതി സ്വീകരിച്ചിട്ടില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാന് നേരിട്ട് പരാതി നല്‍കാം. കോംപന്‍സേഷനായി പണമിടപാട് നടത്തി 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്നും ആര്‍.ബി.ഐ. അനുശാസിക്കുന്നുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com