ADVERTISEMENT

ബാങ്കിങ് രംഗത്തെ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആര്‍ബിഐ ഡാറ്റ അനലിറ്റിക്‌സ് കൂടുതല്‍ പ്രയോജനപ്പെടുത്തും. ഇലക്ട്രോണിക് സ്പേസ്  സംബന്ധിച്ച 2019-21 ലെ വിഷന്റെ ഭാഗമായാണ് അനധികൃത പണമിടപാടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്‍പ്പെടെ ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിക്കുന്നതിനെ കുറിച്ച് കേന്ദ്ര ബാങ്ക് ആലോചിക്കുന്നത്.

∙തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ കുറയ്ക്കുന്നതിനായി സൈബര്‍ സെക്യൂരിറ്റിയും ശക്തിപ്പെടുത്തും.

∙നേരിട്ടുള്ള ബാങ്കിങ് ഇടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. 

മൊബൈല്‍ ഫോണിലൂടെ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് വര്‍ധിച്ചിട്ടുണ്ടെങ്കിലും കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ പലയിടത്തും നില നില്‍ക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിച്ചു ഓഫ് ലൈനിലും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കും. 

2018 ഡിസംബറിലെ 2,069 കോടിയില്‍ നിന്ന് 2021 ഡിസംബറില്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം 8,707 കോടിയായി ഉയരുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. നാല് മടങ്ങാണ് ഈ രംഗത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com