sections
MORE

ബാങ്കിങ്‌ ഓഹരികളുടെ ഇടിഫ്‌ പരിഗണനയില്‍

growing up
SHARE

പൊതുമേഖലാ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ (ഇടിഎഫ്‌) പുറത്തിറക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍. ഈ വര്‍ഷം തന്നെ ഇടിഎഫ്‌ അവതരിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിന്റെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഉടന്‍ ഉപദേശകനെ നിയമിക്കുമെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

സര്‍ക്കാര്‍ ഇതിനോടകം അവതരിപ്പിച്ച സിപിഎസ്‌ഇ ഇടിഎഫ്‌ , ഭാരത്‌ -22 ഇടിഎഫ്‌ എന്നിവക്ക്‌ ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്താണ്‌ പൊതുമേഖലാ ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ കൂടി ഉള്‍പ്പടുത്തി ഇടിഎഫ്‌ കൂടുതല്‍ വൈവിധ്യവത്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. 
നിലവിലെ രണ്ട്‌ ഇടിഎഫുകള്‍ക്കും നിക്ഷേപകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്‌. ആഭ്യന്തര വിപണിയില്‍ നിന്നും രണ്ട്‌ ഘട്ടങ്ങളിലായി ഭാരത്‌-22 ഇടിഫ്‌ വഴി 32,900 കോടി രൂപയും അഞ്ച്‌ ഘട്ടങ്ങളിലായി സിപിഎസ്‌ഇ ഇടിഎഫ്‌ വഴി 38,000 കോടി രൂപയും സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA