ADVERTISEMENT
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ പുതുക്കി നിശ്ചയിച്ചു. തിരഞ്ഞെടുത്ത കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ നിരക്കുകളില്‍ ആണ്‌ മാറ്റം വരുത്തിയിരിക്കുന്നത്‌. ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്‌ 6.8 ശതമാനത്തില്‍ നിന്നും 7 ശതമാനമായി ഉയര്‍ത്തി. അതേസമയം 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.8 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി കുറച്ചു. മൂന്ന്‌ മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.8 ശതമാനത്തില്‍ നിന്നും 6.7 ശതമാനമാക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്‌ 6.85 ശതമാനത്തില്‍ നിന്നും 6.60 ശതമാനമാക്കി കുറച്ചു. 
7 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പിലശ നിരക്കില്‍ മാറ്റമില്ല. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക്‌ 0.5 ശതമാനം അധിക പലിശ ലഭിക്കും. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഈ മാസം തുടക്കത്തില്‍ എസ്‌ബിഐ എല്ലാ കാലാവധിയിലുമുള്ള വായ്‌പകളുടെ എംസിഎല്‍ആറില്‍ 5 അടിസ്ഥാന പോയിന്റ് കുറവ് വരുത്തിയിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com