ADVERTISEMENT

റിസർവ് ബാങ്ക് റിപ്പോ റേറ്റ് 0.25 % കുറച്ചു. റിസർവ് ബാങ്ക് ബാങ്കുകൾക്കു നൽകുന്ന വായ്പാതുകയുടെ പലിശയാണ്  കാൽ ശതമാനം കുറച്ചിരിക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ റേറ്റ് കുറയ്ക്കുന്നത്. ഇതനുസരിച്ച് ബാങ്കുകൾ ആനുപാതികമായി  പലിശ  കുറയ്ക്കണമെന്നാണ് നിയമം. എന്നാൽ  മിക്കപ്പോഴും ബാങ്കുകൾ പലിശ  കുറയ്ക്കാൻ   തയ്യാറാകാറില്ല. ബാങ്കുകളുടെ വിനിമയ തുകയുടെ 98% നിക്ഷേപത്തിൽ നിന്നാണെന്നതാണ് കാരണം.   എന്നാൽ  ഇത്തവണ നിർബന്ധമായും നിരക്ക്   കുറയ്ക്കലിന്റെ   നേട്ടം ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കണം എന്നു  റിസർവ് ബാങ്ക് അവശ്യപ്പെട്ടിട്ടുണ്ട്.  

ബാങ്കുകൾ പലിശ  കുറച്ചാൽ  നിങ്ങൾ എന്തു ചെയ്യണം?   

നിങ്ങളുടെ ഭവന വായ്പാ നിരക്ക് 8.75% ആണെങ്കിൽ, ഇപ്പോൾ അത് 8.55% ആയിട്ടുണ്ട്.  അതായത്  പലിശയിൽ 0.20% കുറവ് വന്നിട്ടുണ്ട്. നിങ്ങളുടേത്  ഫ്ലോട്ടിങ് റേറ്റ്  വായ്പ ആണെങ്കിൽ പലിശ  അതനുസരിച്ച് കുറയണം. എന്നാൽ ഫിക്സഡ് റേറ്റ് ആണെങ്കിൽ നിരക്കിൽ മാറ്റം വരുത്താൻ സാധിക്കില്ല.  ഫ്ളോട്ടിങ് റേറ്റ് ആണെങ്കിലും  സാധാരണ ഭവന വായ്പ എടുത്ത് ഒരു വർഷം കഴിയുന്നത് വരെ പലിശ  ഫിക്സഡ് ആയിരിക്കും. ഇക്കാര്യം വായ്പാ കരാറിൽ പറയുന്നുണ്ട്. പക്ഷേ, ഇത് സാധാരണ ബാങ്കുകൾ വായ്പ എടുക്കുമ്പോൾ ഉപഭോക്താക്കളോട് പറയാറില്ല. 

ഒരു വർഷം കഴിഞ്ഞാൽ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ വിപണിയിലെ നിരക്കു വ്യത്യാസം അനുസരിച്ച് പലിശ വ്യത്യാസപ്പെടും. അതായത് ബാങ്ക് പലിശ കുറയ്ക്കുമ്പോൾ നമ്മുടെതും കുറയും. കൂട്ടുമ്പോൾ കൂടുകയും ചെയ്യും.ഇതു ബാങ്ക്  സ്വയം  ചെയ്യേണ്ടതാണ്. പക്ഷേ പലപ്പോഴും നടക്കാറില്ല. അതിനാൽ  വായ്പ എടുത്ത ബാങ്കിനെ സമീപിച്ച് നിങ്ങളുടെ വായ്പയിൽ നിരക്കു കുറയ്ക്കൽ  പ്രാബല്യത്തിലായിട്ടുണ്ടോയെന്ന്  പരിശോധിക്കണം. ഇല്ലെങ്കിൽ നിരക്കു കുറയ്ക്കാൻ നേരിട്ട് ബാങ്ക് മാനേജരോട് ആവശ്യപ്പെടണം. അതനുസരിച്ച് പുതിയ കുറഞ്ഞ നിരക്ക് ബാധകമാക്കിയെന്നു ഉറപ്പാക്കുകയും  വേണം.   

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com