ADVERTISEMENT

ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ നേരിടാന്‍ സഹായിക്കും വിധം ജെ & കെ ബാങ്ക് പ്രീമിയം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പദ്ധതി അവതരിപ്പിച്ചു. വിവിധ ആനുകൂല്യങ്ങളും അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആക്‌സിഡന്റല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമായ ഈ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയുടെ ശരാശരി പ്രതിമാസ ബാലന്‍സ് വേണം.

ചാര്‍ജുകളിലും ഫീസുകളിലും ഇളവ് ഉൾപ്പടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ഇതിലൂടെ ഇടപാടുകാർക്ക് ലഭിക്കും. കാഷ് ഡെപ്പോസിങ് ചാര്‍ജുകള്‍ ഒഴിവാക്കല്‍, സൗജന്യമായ ആദ്യ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, എ.ടി.എമ്മുകളില്‍ നിന്ന് 75,000 രൂപ പ്രതിദിനം പിന്‍വലിക്കാന്‍, 1,50,000 രൂപയ്ക്ക് വരെ കച്ചവട സ്ഥാപനങ്ങളില്‍ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com