ADVERTISEMENT

നിഷ്‌ക്രിയ ആസ്തിയുടെ പെരുപ്പത്തെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന ബാങ്കിങ് മേഖലയ്ക്ക് ആശ്വാസമായി 70,000 കോടി രൂപയുടെ മൂലധന സഹായം ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് ഈ മേഖലയ്ക്ക് കരുത്ത് പകരും. പൊതുമേഖലാ ബാങ്കുകള്‍ക്കായി പ്രഖ്യാപിച്ച  ഈ തുക വായ്പയായി വിപണിയിലെത്തുമെന്നത് സമ്പദ് വ്യവസ്ഥയ്ക്കും ഉണര്‍വ് പകരും.

 

പണ പ്രതിസന്ധിക്ക് പരിഹാരം കാണുക കൂടി ഗവണ്‍മെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നു. ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ആര്‍.ബി.ഐയുടെ കീഴില്‍ കൊണ്ടവരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ നാഷണല്‍ ഹൗസിങ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍. ഈ രംഗത്തെ സംഭവവികാസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്ക് ഗവണ്‍മെന്റ് ഒരുങ്ങുന്നു എന്നതും ഇതില്‍ നിന്ന് വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com