ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കി. എസ്ബിഐയുടെ  യോനോ , ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് വഴി സൗജന്യമായി പണമിടപാട് നടത്താം. സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ജൂലൈ 1 മുതല്‍ ഒഴിവാക്കിയിരുന്നു. ആഗസ്റ്റ് 1 മുതല്‍ ഐഎംപിഎസും ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം എന്ന് എസ്ബിഐ അറിയിച്ചു. ബാങ്കിന്റെ ശാഖകള്‍ വഴി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള  ചാര്‍ജുകളില്‍ 20 ശതമാനം കുറവ് വരുത്തിയതായും ബാങ്ക് അറിയിച്ചു.  നിലവില്‍ ഓരോ ഇടപാടിനും  2 രൂപ മുതല്‍ 12 രൂപ വരെയാണ് ബാങ്കിന്റെ ശാഖകളില്‍ നിന്നും ഐഎംപിഎസ്  ഇടപാടിന് ഈടാക്കുന്ന ചാര്‍ജ്. ഇത് ആഗസ്റ്റ് 1 ശേഷവും തുടരും.
ഡിജിറ്റല്‍ ബാങ്കിങ് പ്രോത്‌സാഹിപ്പിക്കുന്നതിനായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍   ആര്‍ബിഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കണം എന്ന് ആര്‍ബിഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com