ADVERTISEMENT
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ധനലഭ്യത അധികമായതിന് പുറമെ പലിശ നിരക്ക് താഴുന്ന സാഹചര്യം കൂടി കണക്കിസലെടുത്താണ് നിലവിലെ തീരുമാനം എന്ന് ബാങ്ക് അറിയിച്ചു.
179 ദിവസം വരെയുള്ള ഹ്രസ്വകാല  ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 50-75 ബേസിസ് പോയിന്റിന്റെ കുറവ് വരും.
ദീര്‍ഘ കാലയളവിലുള്ള ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 20-35 ബേസിസ് പോയിന്റിന്റെ വരെ കുറവ് ഉണ്ടാകും. എസ്ബിഐ 2 കോടി രൂപക്ക് മുകളില്‍ വരുന്ന വലിയ നിക്ഷേപങ്ങളുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.
പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com