ADVERTISEMENT

രാജ്യത്തെ മുന്‍നിര  സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ വായ്‌പ നിരക്കില്‍ 10 അടിസ്ഥാന പോയിന്റിന്റെ കുറവ്‌ വരുത്തി. എല്ലാ കാലാവധികളിലുള്ള വായ്‌പകളുടെ നിരക്കിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. പുതുക്കിയ നിരക്കുകള്‍ ഇന്ന്‌ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‌ ബാങ്ക്‌ അറിയിച്ചു. 
പുതുക്കിയ നിരക്ക്‌ അനുസരിച്ച്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.60 ശതമാനം ആകും . എല്ലാ കാലാവധികളിലെ വായ്‌പകളുടെയും എംസിഎല്‍ആറില്‍ കുറവ്‌ വരുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഏതാനം ആഴ്‌ചകളിലായി എസ്‌ബിഐ ഉള്‍പ്പടെയുള്ള മുന്‍നിര ബാങ്കുകള്‍ വായ്‌പ നിരക്കില്‍ കുറവ്‌ വരുത്തി കൊണ്ടിരിക്കുകയാണ്‌. റിപ്പോ നിരക്കില്‍ കുറവ്‌ വരുത്തിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വായ്‌പ നിരക്കില്‍ കുറവ്‌ വരുത്താന്‍ തയ്യാറാകണം എന്ന്‌ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com