ADVERTISEMENT

ബാങ്ക് അക്കൗണ്ടുകളിൽ നോമിനി ഇല്ലാത്തത് മൂലം കോടിക്കണക്കിന് രൂപയാണ് അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ അല്ലെങ്കിൽ ബാങ്ക് ഇടപാടുകളിൽ നോമിനിയെ വച്ചില്ലെങ്കിൽ ഉടമസ്ഥന്റ മരണശേഷം  അവകാശികൾക്ക് പണം പിൻവലിക്കുന്നതിനോ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനോ ഒട്ടേറെ നടപടിക്രമങ്ങൾ നേരിടേണ്ടിവരും. ഉദാഹരണത്തിന് ബാങ്ക് സ്ഥിരനിക്ഷേപം ഉള്ളയാൾ മരിച്ചാൽ നോമിനി നൽകാത്തപക്ഷം  ഭാര്യക്കോ മക്കൾക്കോ പണം പിൻവലിക്കുക എളുപ്പമാകില്ല. അക്കൗണ്ട് ഉടമയുടെ അടുത്ത ബന്ധു ആണെന്ന്  ബാങ്കിനു ബോധ്യപ്പെട്ടാൽ മാത്രമേ നിക്ഷേപം പിൻവലിക്കാൻ കഴിയു. ഇതിനായി അക്കൗണ്ട്  ഉടമസ്ഥന്റ ഭാര്യയാണെന്നു തെളിയിക്കുന്നതിന് കോടതിയിൽ നിന്നും സത്യവാങ്മൂലം ഹാജരാക്കുകയും തുക മുഴുവൻ ഭാര്യയ്ക്ക് ലഭിക്കുന്നതിന് മകൾക്ക് എതിർപ്പില്ല എന്ന രേഖ ബാങ്കിൽ സമർപ്പിക്കുകയും വേണം. അതോടൊപ്പം നിശ്ചിത ഫോം പൂരിപ്പിച്ചു നൽകുകയും അതിൽ ഭാര്യയുടെ തിരിച്ചറിയൽ രേഖയും  ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റും ഹാജരാക്കണം.

∙അസ്വാഭാവിക മരണമാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും കത്ത് ഹാജരാക്കേണ്ടതാണ്. മാത്രമല്ല മരണം നടന്ന് 21 ദിവസത്തിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കണം.

∙ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിക്കുന്നത് എങ്കിൽ ഹോസ്പിറ്റൽ അധികാരികളിൽ നിന്നു മരണവുമായി ബന്ധപ്പെട്ട രേഖകൾ  മുൻസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്തിലേക്ക് അയച്ചു കൊടുക്കുകയും അവിടെനിന്ന് മരണസർട്ടിഫിക്കറ്റ് വാങ്ങുകയും വേണം.

∙ഇതോടൊപ്പം രോഗിയുടെ അസുഖവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൂടി കൂടി നൽകേണ്ടിവരും.

∙വിവരങ്ങൾ നൽകുമ്പോൾ അക്കൗണ്ട് ഉടമയുടെ മേൽവിലാസവും പാൻകാർഡ്, ആധാർ കാർഡ് എന്നിവയിലുള്ള മേൽവിലാസവും കൃത്യമായിരിക്കണം ചെറിയ അക്ഷരത്തെറ്റ് പോലുo നിങ്ങളുടെ അപേക്ഷ തള്ളാൻ കാരണമായേക്കാം. 

 

 

റോഷ്‌നി പൊൻകാട്ട്

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com