ADVERTISEMENT

ഭവനവായ്പ എടുത്തു നിർമിച്ച വീടിനു  കേടുപാടു പറ്റിയാൽ ഇൻഷുറൻസ് കവറേജിനു ക്ലെയിം ചെയ്യാം.കവറേജ് ഇല്ലെന്നു  ബാങ്കു പറഞ്ഞാൽ നിങ്ങൾക്ക് പരാതിപ്പെടാം.  ഭവനവായ്പ നൽകുന്നതിനുള്ള ആർബിഐ ചട്ടം ബാങ്ക് പാലിച്ചിട്ടില്ല എന്നതു തന്നെ കാരണം. പോളിസി നിങ്ങൾ എടുത്തുകൊള്ളാം എന്നു പറഞ്ഞതുകൊണ്ടാണ്  വായ്പ അനുവദിച്ചതെന്ന് പറഞ്ഞ് ഒഴിയാൻ പോലും ബാങ്കിനാകില്ല. കാരണം  വീടിനു കവറേജ് ഉറപ്പാക്കാതെ വായ്പ നൽകാൻ ആർബിഐ ചട്ടങ്ങൾ അനുവദിക്കുന്നില്ല.

പത്തു ലക്ഷത്തിന്റെ വായ്പയിൽ വർഷം 300 രൂപയാണ് ഏകദേശ വാർഷിക പ്രീമിയം. അതുവഴി കിട്ടുമായിരുന്ന സഹായം ദുരന്തസമയത്ത്  ഏറെ നിർണായകമാണ്.  അതിനാൽ ഭവനവായ്പയിൽ നിങ്ങളുടെ വീടിനു കവറേജ് നൽകിയിട്ടില്ലെങ്കിൽ ചോദ്യം ചെയ്യാം. ഉപഭോക്താക്കൾ കൂട്ടത്തോടെ ഓംബുഡ്സ്മാനു പരാതി നൽകുന്നതും  പരിഗണിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com