ADVERTISEMENT

ആക്‌സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി 'എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍' സംഘടിപ്പിക്കും.  'വണ്‍ ആക്‌സിസ്' എന്ന പേരില്‍  സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളില്‍ സെപ്റ്റംബര്‍ ഏഴുവരെ നടക്കും.  ബാങ്കും ബാങ്കിന്റെ ഉപകമ്പനികളും നല്‍കുന്ന വിവിധ ധനകാര്യ ഉത്പന്നങ്ങളെക്കുറിച്ചും (മ്യൂച്വല്‍ ഫണ്ട്  തുടങ്ങിയവ) വിവിധ ഫിനാന്‍ഷ്യല്‍ സൊലൂഷനുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരില്‍ അവബോധമുണ്ടാക്കുകയാണ് കാര്‍ണിവലിന്റെ ലക്ഷ്യം.

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ  ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വായ്പകളുടെ പലിശനിരക്കില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ വായ്പയ്ക്ക് 10.70 ശതമാനവും മോര്‍ട്ട്‌ഗേജ് വായ്പയ്ക്ക് (30 ലക്ഷം രൂപ വരെ) 8.85 ശതമാനവും കാര്‍ വായ്പയ്ക്ക് 9.25 ശതമാനവുമാണ് പലിശനിരക്ക്.ബിസിനസിനപ്പുറത്ത് ഇടപാടുകാരും അവരുടെ കുടുബാംഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതും കാര്‍ണിവല്‍ ലക്ഷ്യമിടുന്നു. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആക്സിസ് ബാങ്ക് ശാഖകളിലുടനീളം പരിപാടി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com