ADVERTISEMENT

നിങ്ങളുടെ കാർഡ് ബ്‌ളോക്ക് ചെയ്‌തിട്ടുണ്ട്, അത് ശരിയാക്കാൻ മൊബൈൽ നമ്പരിലേയ്‌ക്ക് വരുന്ന പിൻ നമ്പർ നല്‍കണം – ബാങ്കുകളിൽ നിന്നെന്ന രീതിയിൽ നിങ്ങൾക്ക് ഇത്തരം വിളികൾ വരാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം.കാരണം ഇത്തരം ഫോൺ സന്ദേശങ്ങളിലൂടെ കാർഡിന്റെ വിവരങ്ങൾ ചോർത്തിയെടുത്ത് പണം തട്ടുന്നതാണ് വ്യാപകമായ രീതി. കാർഡിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ള കാർഡ് നമ്പർ, കാലാവധി തീയതി, സിവിവി നമ്പർ തുടങ്ങിയ സുപ്രധാന വിവരങ്ങൾ മോഷ്‌ടിച്ചെടുത്ത് ഓൺലൈനായും അല്ലാതെയും കാർഡിലൂടെ ഇടപാടുകൾ നടത്തി പണം തട്ടുന്ന സംഘങ്ങളും വ്യാപകമാണ്.  ക്രെഡിറ്റ് കാർഡായാലും ഡെബിറ്റ് കാർഡായാലും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമുണ്ട ്.

പൂട്ടാം, ആവശ്യമുള്ളപ്പോൾ തുറക്കാം

കാർഡ് ഉടമ തീരുമാനിക്കുന്ന പ്രകാരം ആവശ്യമുള്ളപ്പോൾ മാത്രം കാർഡിൽ ഇടപാടുകൾ സാധ്യമാക്കുന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഓൺ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുമുള്ള സംവിധാനം പല ബാങ്കുകളും ലഭ്യമാക്കിയിട്ടുണ്ട ്. കാർഡ് ഓഫ് ആക്കി വച്ചിരിക്കുന്ന അവസരങ്ങളിൽ ഓൺലൈനായോ നേരിട്ടോ ഇടപാടുകൾ സാധ്യമാകില്ല. കാർഡ് നേരിട്ട് ഹാജരാക്കി ഇടപാടുകൾ നടത്തേണ്ട എ.ടി.എമ്മുകൾ, കച്ചവട സ്ഥാപനങ്ങൾ, കാർഡ് ഹാജരാക്കാതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാവുന്ന ഓൺലൈൻ ഇടപാടുകൾ എന്നീ സന്ദർഭങ്ങളിലൊക്കെ മാത്രം കാർഡ് ഓൺ ചെയ്താൽ മതി. 

സേവനം ആപ്പിലൂടെ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ തങ്ങളുടെ മൊബൈൽ ആപ്പുകളിലൂടെയാണ് കാർഡ് ഓൺ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുമുള്ള സേവനം നൽകുന്നത്. എല്ലാവിധ ഇടപാടുകളും നിർത്തി വയ്‌ക്കുന്ന രീതിയിലോ എ.ടി.എം ഇടപാടുകൾ, കച്ചവട സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ ഉപയോഗിച്ചുള്ള ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിങ്ങനെ ഇനം തിരിച്ച് കാർഡ് ഓഫ് ചെയ്യുന്നതിനും സൗകര്യമുണ്ട്. പൂർണ്ണമായും ഓഫ് ചെയ്യുന്നിന് പകരം കാർഡ് ഉടമ തെരഞ്ഞെടുക്കുന്നത്രയും ഇടപാടുകൾക്കു മാത്രമായും കാർഡ് ഉപയോഗം പരിമിതപ്പെടുത്താം. എസ്.ബി.ഐ യോനോ, ഐസിഐസിഐ ബാങ്കിന്റെ ഐ മൊബൈൽ, ആക്സിസ് ബാങ്കിന്റെ ആക്സിസ് മൊബൈൽ ആപ്പ്, ഐഡിബിഐ ബാങ്കിന്റെ അഭയ് തുടങ്ങിയവ ഇത്തരത്തിലുപയോഗിക്കാവുന്ന മൊബൈൽ ആപ്പുകളാണ്. 

മൊബൈൽ ആപ്പുകളിലൂടെയല്ലാതെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യമുപയോഗിച്ചും ഹ്രസ്വ സന്ദേശത്തിലൂടെ നിർദേശം നല്‍കിയും താൽക്കാലികമായി കാർഡുകൾ ഓഫ് ചെയ്യുന്നതിന് മിക്ക ബാങ്കുകളും അവസരമൊരുക്കുന്നുണ്ട ്. ഇടപാടുകാരുടെ സൗകര്യമനുസരിച്ച് സ്ഥിരമായി കാർഡ് ബ്‌ളോക്ക് ചെയ്യാതെ ആവശ്യമില്ലാത്ത സമയങ്ങളിൽ ഉപയോഗം നിർത്തി വയ്‌ക്കുകയും ആവശ്യപ്പെടുമ്പോൾ അൺ ബ്‌ളോക് ചെയ്യുകയുമാണ് സാധാരണ ബാങ്കുകൾ ചെയ്യുന്നത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com