ADVERTISEMENT
ഉടന്‍ റുപെ ക്രഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ എസ്ബിഐ കാര്‍ഡ് തയാറാകുന്നു. ആഭ്യന്തര പേമെന്റ് ശൃംഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നിലവില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയാണ് രാജ്യത്തെ ക്രഡിറ്റ് കാര്‍ഡ് രംഗത്ത് മുന്നിട്ട് നില്‍ക്കുന്നത്.
റൂപെ ആണ്  ഇത്തരത്തിലുള്ള ഇന്ത്യയുടെ ആദ്യ ആഭ്യന്തര ഡെബിറ്റ് , ക്രഡിറ്റ് കാര്‍ഡ് പേമെന്റ് ശൃംഖല . നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ ) ആണ് റുപെ കാര്‍ഡ് പുറത്തിറക്കുന്നത്.
റുപെ അടിസ്ഥാനമാക്കിയുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് എസ്ബിഐ കാര്‍ഡ്. ഈ സാമ്പത്തിക വര്‍ഷം തന്നെ റുപെ ക്രഡിറ്റ് കാര്‍ഡുകള്‍ പ്രതീക്ഷിക്കാം എന്നാണ് എസ്ബിഐ കാര്‍ഡ് നല്‍കുന്ന സൂചന.
റുപെ കാര്‍ഡുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസ, മാസ്റ്റര്‍ കാര്‍ഡുകളും   ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ റുപെ കാര്‍ഡുകള്‍ സിംഗപ്പൂര്‍, ഭൂട്ടാന്‍ ഉള്‍പ്പടെ ഉള്ള കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് അംഗീകരിക്കുന്നത്. പ്രധാനമന്ത്രി അടുത്തിടെ യുഎഇയില്‍ കാര്‍ഡ് പുറത്തിറക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതിനായി റുപെ കാര്‍ഡ് ജപ്പാന്‍ ക്രഡിറ്റ് ബ്യൂറോ, ചൈന യൂണിയന്‍ പെ തുടങ്ങിയ അന്താരാഷ്ട കമ്പനികളുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.
ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് എസ്ബിഐ കാര്‍ഡിന്റെ ഉപഭോക്താക്കളുടെ എണ്ണം 90 ലക്ഷവും വിപണി വിഹിതം 17.9 ശതമാനവും ആണ്.
          
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com