ADVERTISEMENT
മൊബൈല്‍ വോലറ്റുകളുടെ  കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിനുള്ള  സമയ പരിധി ആര്‍ബിഐ
വീണ്ടും നീട്ടി.  ഇതോടെ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആറ്  മാസത്തെ സമയം കൂടി ഇ-വോലറ്റുകള്‍ക്ക് ലഭിക്കും. 2020 ഫെബ്രുവരി വരെയാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇ-വോലറ്റുകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
2020 ഫെബ്രുവരി 29 വരെ ഫോണ്‍പെ, പേടിഎം, ആമസോണ്‍ പെ പോലുള്ള വിവിധ  ഇ-വോലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിന് തടസ്സം ഉണ്ടാകില്ല. എന്നാല്‍,  ഈ സമയപരിധിക്കുള്ളില്‍ കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി ഇല്ലെങ്കില്‍ തുടര്‍ന്നുള്ള വോലറ്റ് ഇടപാടുകളില്‍ തടസം നേരിടേണ്ടി വരുമെന്ന് ആര്‍ബിഐ അറിയിച്ചു. രാജ്യത്ത് ഇ-വോലറ്റുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന വ്യവസ്ഥ കര്‍ശനമാക്കിയത്.
ആഗസ്റ്റ് 31 വരെ ആയിരുന്നു കെവൈസി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാന്‍ മൊബൈല്‍ വോലറ്റുകള്‍ക്ക് നേരത്തെ സമയം അനുവദിച്ചിരുന്നത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇ-വോലറ്റുകള്‍ ഈ മാസം മുതല്‍  അസാധു ആകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ സമയപരിധി നീട്ടിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com