ADVERTISEMENT

പൊതുമേഖലാ ബാങ്കായ എസ്‌ബിഐ വായ്‌പ പലിശ നിരക്കിലും നിക്ഷേപ പലിശ നിരക്കിലും വീണ്ടും കുറവ്‌ വരുത്തി. ഉത്സവകാലത്തിന്റെ മുന്നോടിയായി എംസിഎല്‍ആര്‍( മാര്‍ജിനല്‍ കോസ്‌റ്റ്‌ ഓഫ്‌ ലെന്‍ഡിങ്‌ റേറ്റ്‌ ) അടിസ്ഥാനമാക്കിയുള്ള വായ്‌പ പലിശ നിരക്കില്‍ 10 അടിസ്ഥാന പോയിന്റിന്റെ കുറവാണ്‌ ഇത്തവണ വരുത്തിയത്‌. ഇതോടെ ബാങ്കിന്റെ എംസിഎല്‍ആര്‍ 8.25 ശതമാനത്തില്‍ നിന്നും 8.15 ശതമാനമായി കുറയും.

സെപ്‌റ്റംബര്‍ 10 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി അഞ്ചാം തവണയാണ്‌ എസ്‌ബിഐ വായ്‌പ നിരക്കില്‍ കുറവ്‌ വരുത്തുന്നത്‌. ഇതിന്‌ പുറമെ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കിലും എസ്‌ബിഐ കുറവ്‌ വരുത്തിയിട്ടുണ്ട്‌. വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ നിരക്കില്‍ 20-25 അടിസ്ഥാന പോയിന്റിന്റെ കുറവ് വരുത്തി. ബള്‍ക്‌ ടേം ഡിപ്പോസിറ്റുകളുടെ നിരക്കില്‍ 10-20 ബേസിസ്‌ പോയിന്റിന്റെ കുറവും വരുത്തിയിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com