ADVERTISEMENT
പൊതുമേഖലാ ബാങ്കായ എസ്ബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഭവന വായ്പ പദ്ധതി പിന്‍വലിച്ചു. ഒരു ഇടപാടുകാരന്റെ ചോദ്യത്തിനുള്ള മറുപടിയായി ട്വിറ്റര്‍ വഴിയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പ പദ്ധതി രാജ്യത്ത് ആദ്യം അവതരിപ്പിച്ചത് എസ്ബിഐ ആയിരുന്നു. ജൂലൈയിലാണ് റിപ്പോ ബന്ധിത വായ്പ പദ്ധതി എസ്ബിഐ അവതരിപ്പിച്ച്ത്.

ആര്‍എല്‍എല്‍ആര്‍(റിപ്പോ ബന്ധിത വായ്പ നിരക്ക് ) അടിസ്ഥാനമാക്കിയുള്ള ഭവന വായ്പ പദ്ധതി പിന്‍വലിച്ചു എന്നും എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള ഭവന വായ്പയിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് റിപ്പോ ബന്ധിത ഭവന വായ്പ സംബന്ധിച്ച് സംശയം ഉന്നിച്ച ഇടപാടുകാരന് എസ്ബിഐ നല്‍കിയ മറുപടി. ഒക്ടോബര്‍ 1 മുതല്‍ ബാങ്കുകള്‍ ഭവന , വാഹന വായ്പകളുടെ പലിശ നിരക്ക്  ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിക്കണമെന്ന  ആര്‍ബിഐയുടെ നിര്‍ദ്ദേശം നടപ്പിലാക്കാനിരിക്കെയാണ് എസ്ബിഐയുടെ ഈ തീരുമാനം.

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച പദ്ധതിയില്‍  ഇതിനോടകം വായ്പ എടുത്തവര്‍ക്ക് ഈ പദ്ധതിയില്‍ തന്നെ തുടരാം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഒക്ടോബര്‍ 1 മുതല്‍ ബാഹ്യ ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിച്ച പലിശ നിരക്കില്‍ പുതിയ വായ്പ പദ്ധതി എസ്ബിഐ  അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com