സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ബാധകമാകും

time&money
SHARE

ഒരു നിശ്ചിത കാലായളവിലേക്ക് നിശ്ചിത പലിശ നിരക്കിൽ വരുമാനം ലഭിക്കത്തക്ക വിധത്തിലുള്ള നിക്ഷേപമാണ് സ്ഥിര നിക്ഷേപം. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഈ നിക്ഷേപം ലഭ്യമാക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണ്.

ഒരു സാമ്പത്തിക വര്‍ഷം സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് ബാധകമാകും. പാന്‍ നല്‍കുകയാണെങ്കില്‍ 10 ശതമാനം ടിഡിഎസ് ആയിരിക്കും കിഴിക്കുക. പാന്‍ നല്‍കിയിട്ടില്ലെങ്കില്‍ 20 ശതമാനം ടിഡിഎസ് പിടിക്കും.

പലിശ ഉയര്‍ന്നതാണെങ്കിലും ബാങ്ക് എഫ്ഡി പോലെ സുരക്ഷിതമല്ല കമ്പനി എഫ്ഡികള്‍.  ബാങ്ക് എഫ്ഡിയെ അപേക്ഷിച്ച് നഷ്ട സാധ്യത കൂടുതലാണ് കോര്‍പറേറ്റ് എഫ്ഡികള്‍ക്ക്. ഒരു കമ്പനി എഫ്ഡിക്ക് എഎഎ റേറ്റിങ് ഉണ്ടെങ്കില്‍ ഇത് സാമാന്യം സുരക്ഷിതമായ നിക്ഷേപമാണ് എന്ന് കരുതാം. എന്നിരുന്നാലും നഷ്ട സാധ്യത കൂടുതല്‍ ഉള്ളതിനാല്‍  കരുതലോടെ വേണം നിക്ഷേപം നടത്തേണ്ടത്, റേറ്റിങ് കുറവാണെങ്കിൽ പ്രത്യേകിച്ചും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA