ADVERTISEMENT
രണ്ട് ദിവസത്തെ ബാങ്ക് സമരവും രണ്ട് ദിവസത്തെ ബാങ്ക് അവധിയും മൂലം ഇടത്തരക്കാര്‍ക്ക് ഉണ്ടാകുമായിരുന്ന പ്രതിസന്ധി അയഞ്ഞു. ബാങ്ക്
ജീവനക്കാരുടെ സംഘടന സമരം മാറ്റിയതിനെത്തുടര്‍ന്നാണിത്. സെപ്റ്റംബര്‍ 26,27 തിയതികളിലാണ് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ നാല് സംഘടനകള്‍ ദേശ വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സെപ്റ്റംബര്‍ 28 ഉം 29 ഉം ശനി, ഞായര്‍
ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് അവധിയാണ്.  അതായത് ഈ ആഴ്ച തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രണ്ട് ദിവസം പൊതുമേഖലാ ബാങ്കുകളും ബാക്കിയുള്ള രണ്ട് ദിവസം എല്ലാ ബാങ്കുകളും അടഞ്ഞ് കിടക്കുന്ന സാഹചര്യമായിരുന്നു സമര പ്രഖ്യാപനത്തെത്തുടര്‍ന്ന് സംജാതമായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com