ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഫ്‌ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ വായ്പകളുടെയും  ബാഹ്യ ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്നത് റിപ്പോ നിരക്ക് ആയിരിക്കും എന്ന് എസ്ബിഐ അറിയിച്ചു.

ഫ്‌ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ ബാഹ്യ ബെഞ്ചുമാര്‍ക്ക് നിരക്കുകളുമായി ബന്ധിപ്പിക്കണം എന്ന് ആര്‍ബിഐ അടുത്തിടെ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എസ്ബിഐയുടെ ഈ നീക്കം. റിപ്പോ നിരക്കില്‍ വരുത്തുന്ന കുറവ് ഉടന്‍ തന്നെ വായ്പക്കാരിലേക്ക് എത്തണം എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം ആര്‍ബിഐ നിര്‍ബന്ധമാക്കിയത്.

ഒക്ടോബര്‍ 1 മുതല്‍ ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കുള്ള വായ്പകള്‍, ഭവന വായ്പ, റീട്ടെയില്‍ വായ്പകള്‍ എന്നിവയുടെ ഫ്‌ളോട്ടിങ് നിരക്കുകള്‍ക്ക് മാറ്റം ബാധകമായിരിക്കും എന്ന് ബാങ്ക് അറിയിച്ചു. ഫ്‌ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കിയുള്ള  ഭാവന വായ്പകള്‍ 2019 ജൂലൈ 1 ന് ആണ്  എസ്ബിഐ അവതരിപ്പിച്ചത്. ആര്‍ബിഐയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി വരുത്തിയ മാറ്റങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഈ സ്‌കീമില്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com