ആര്‍ക്കൊക്കെ ബാങ്ക് വായ്പകള്‍ ലഭിക്കും

HIGHLIGHTS
  • തിരിച്ചടവ് ശേഷി ഉണ്ട് എന്ന് ബാങ്കുകള്‍ക്ക് ബോധ്യമുള്ളവര്‍ക്ക് മാത്രമേ വായ്പ നല്‍കൂ
discussion
SHARE

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വരുമാനത്തിന്റെ പ്രധാന ഉറവിടം വായ്പ നല്‍കുന്നതിലൂടെ ലഭിക്കുന്ന പലിശയാണ്. അതായത് വായ്പാ ബിസിനസ് ആണ് അവരുടെ പ്രധാന ബിസിനസ്. പണം നിക്ഷേപിക്കാന്‍ വരുന്നവരേക്കാള്‍ ഇവര്‍ക്ക് പ്രിയം വായ്പ എടുക്കാന്‍ വരുന്നവരെയാണ്. പക്ഷേ തിരിച്ചടവ് ശേഷി ഉണ്ട് എന്ന് ബാങ്കുകള്‍ക്ക് ബോധ്യമുള്ളവര്‍ക്ക് മാത്രമേ വായ്പ നല്‍കൂ. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്‌പോണ്‍സേഡ് വായ്പകള്‍ ഒഴികെയുള്ള വായ്പകള്‍ ലഭിക്കണമെങ്കില്‍ തിരിച്ചടവ് ശേഷി ബാങ്കുകളെ ബോധ്യപ്പെടുത്തണം. വായ്പ എടുക്കുന്ന ആള്‍ക്ക് സ്ഥിരവുമാനമുള്ള ജോലിയോ ബിസിനസോ മറ്റെന്തെങ്കിലും സാമ്പത്തിക ഉറവിടമോ പെന്‍ഷനോ ഉണ്ടായിരിക്കണം. സ്ഥിര വരുമാനം ലഭിക്കുന്നത് ജോലിയില്‍ നിന്നാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാമ്പത്തിക നിലയിലും ബാങ്കിന് തൃപ്തിവരണം. സ്വന്തമായി ബിസിനസ് ചെയ്യുന്ന ആളാണെങ്കില്‍ ബിസിനസില്‍ നിന്നുള്ള വരുമാനം നികുതി റിട്ടേണ്‍, ടാക്‌സ് റിട്ടേണ്‍ തുടങ്ങിയവ പരിശോധിച്ച് ബാങ്കുകള്‍ക്ക് ബോധ്യപ്പെടണം. ഇങ്ങനെയൊക്കെയാണ് വായ്പ നല്‍കേണ്ടത് എന്നാണ് ചട്ടം. പക്ഷേ ബാങ്കുമായോ ബാങ്കിലെ ഉദ്യോഗസ്ഥരുമായോ നല്ല ബന്ധവും മികച്ച സാമ്പത്തിക അച്ചടക്കവും ഉള്ള ആളാണ് നിങ്ങളെങ്കില്‍ ഏതുവ്യവസ്ഥയിലും ഇളവ് ലഭിച്ചേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA