ഡിസ്‌കൗണ്ട് ഓഫറുകളുമായി ഐസിഐസിഐ ബാങ്ക്

online banking
SHARE

വിവിധ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളുടെ മെഗാ വില്‍പ്പനയോടനുബന്ധിച്ച്  ഐസിഐസിഐ ബാങ്ക് ഇടപാടുകാര്‍ക്ക്  അധിക ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, വൗച്ചര്‍ തുടങ്ങിയ സൗജന്യങ്ങള്‍ നൽകും. ഇതനുസരിച്ച് ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇരുപതിനായിരത്തിലധികം സ്റ്റോറുകളിലും  അയ്യായിരത്തിലധികം ഡിസ്‌കൗണ്ട് ഓഫറുകളാണ് ബാങ്ക്  ലഭ്യമാക്കിയിട്ടുള്ളത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ഒക്‌ടോബര്‍ 31 വരെ ഈ സൗജന്യങ്ങള്‍ ഇടപാടുകാര്‍ക്ക് നേടാം. വസ്ത്രം, പലചരക്ക്, ഇലക്‌ട്രോണിക്, ആഭരണം, വിനോദം, ഭക്ഷണം, യാത്ര, ആരോഗ്യം, യൂട്ടിലിറ്റി തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബാങ്ക് ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA