ADVERTISEMENT

ഇടപാടുകാര്‍ക്ക് താങ്ങാനാവുന്നതും സന്തോഷകരവുമായ ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 'ഡെബിറ്റ് കാര്‍ഡ് ഇഎംഐ' സൗകര്യമൊരുക്കുന്നു.

ഇതനുസരിച്ച്  ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന്, ഇടപാടുകാര്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആറു മുതല്‍ 18 മാസം വരെയുള്ള ഇഎംഐ തിരഞ്ഞെടുക്കാം. രാജ്യത്തെ 1500ലധികം നഗരങ്ങളിലെ നാല്പതിനായിരത്തിലധികം  വ്യാപാരസ്ഥാപനങ്ങളിലും നാലര ലക്ഷത്തിലധികമുള്ള പൈന്‍ ലാബുകള്‍ ബ്രാന്‍ഡുചെയ്ത പിഒഎസ് മെഷീനുകളിലും ഈ സൗകര്യം ലഭ്യമാണ്.

പ്രോസസിംഗ് ഫീസില്ല. ഡോക്കുമെന്റേഷനും ശാഖാ സന്ദര്‍ശനവും ആവശ്യമില്ല. നിലവിലുള്ള എസ്ബി അക്കൗണ്ട് ബാലന്‍സ് കണക്കിലെടുക്കാതെതന്നെ തത്സമയം  വായ്പ ലഭ്യമാകും. ഇടപാടു നടത്തി ഒരു മാസത്തിനുശേഷം  ഗഡു അടയ്ക്കാന്‍ തുടങ്ങിയാല്‍ മതി.

നല്ല ക്രെഡിറ്റു സ്കോർ ഉള്ളവർക്ക്  ഈ വായ്പ എടുക്കാം. വായ്പയ്ക്ക് അര്‍ഹത മനസിലാക്കാന്‍ ബാങ്കിലേക്ക്  DCEMI എന്ന് ടൈപ്പ് ചെയ്ത് 567676 എന്ന നമ്പരിലേക്ക്  രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ മതി. രാജ്യത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും  ഇഎംഐ അടിസ്ഥാന ഇടപാടുകാര്‍ക്ക് പ്രയാസം കൂടാതെ  സാധനങ്ങള്‍ വാങ്ങുവാനും കടലാസ് രഹിതമായി വായ്പ എടുക്കുവാനുമുള്ള പുതിയ ചുവടുവയ്പാണ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ എന്നു എസ്ബിഐ ചെയര്‍മാന്‍ രജിനീഷ് കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com