ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നിര്‍ത്തൂ, ഭവനവായ്പയില്‍ ഒരു ശതമാനം പലിശയിളവ് നേടൂ

HIGHLIGHTS
  • കിട്ടാക്കടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ മികച്ച ഇടപാടുകാരെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം
home & money
SHARE

ക്രെഡിറ്റ് സ്‌കോറിലെ പ്രകടനം ഭവന വായ്പയുടെ പലിശയില്‍ പ്രതിഫലിച്ചാല്‍ എങ്ങനെയിരിക്കും? വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായിട്ടാണ്  സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലമിറ്റഡ്) റേറ്റ് ബാങ്കുകള്‍ പരിഗണിക്കുന്നത്്. ഇടപാടുകാരന്റെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണെങ്കില്‍ വായ്പ നല്‍കുന്ന മാനേജര്‍മാരുടെ റിസ്‌ക് കുറയും. അതായത് 20-30 വര്‍ഷം വരെയുള്ള ദീര്‍ഘ കാലയളവിലെ  തിരിച്ചടവില്‍ പ്രശ്മുണ്ടാവില്ലെന്ന് സങ്കല്‍പ്പം. അതുകൊണ്ട് തന്നെ ബാങ്കിംഗ് മേഖലയെ കുറിച്ച് അത്യാവശ്യം ധാരണയുള്ളവര്‍ കഴിയുന്നതും സിബില്‍ റേറ്റില്‍ ബ്ലാക്ക് മാര്‍ക്കുണ്ടാകാത്ത വിധം തിരിച്ചടവില്‍ കണിശത പാലിക്കും.

പുതിയ പരീക്ഷണം

എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വന്നാലോ. അങ്ങനെ ഒരു പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് പ്രധാന പൊതു മേഖലാ ബാങ്കുകള്‍. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,സിന്‍ഡിക്കേറ്റ്് ബാങ്ക് എന്നിവയാണ് ഇത്തരം ഒരു പരീക്ഷണത്തിന് മുതിരുന്നത്. കിട്ടാക്കടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ മികച്ച ഇടപാടുകാരെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. വിവിധ ഘടകങ്ങള്‍ പരിഗണിച്ച് ഇടപാടുകാരന് സിബില്‍ നല്‍കുന്ന പരമാവധി സ്‌കോര്‍ 900 ആണ്. ഇതില്‍ 760 വരെ യുള്ളവരെ 'മാന്യ' ഇടപാടുകാരായിട്ടാണ് കണക്കാക്കുന്നത്. ഇത്തരക്കാര്‍ക്ക്   പലിശയില്‍ ഒരു ശതമാനമെങ്കിലും  ഇളവ് കിട്ടിയേക്കും. 760 സ്‌കോര്‍ ഉള്ളവര്‍ക്ക് 8.1 ശതമാനത്തിനും 725 മുതല്‍ 759 വരെയുള്ളവര്‍ക്ക് 8.35 ശതമാനത്തിനും ലോണ്‍ നല്‍കിയേക്കും. അതിലും താഴെയാണ് സ്‌കോര്‍ എങ്കില്‍ പലിശ നിരക്ക് 9.1 ആയിരിക്കും. ഇത് നിസാരമായി കരുതണ്ട. 25 ലക്ഷം രൂപ 25 വര്‍ഷത്തേയ്ക്ക് 9.1 ശതമാനം നിരക്കില്‍ വായ്പയെടുത്താല്‍ ആകെ തിരിച്ചടവില്‍ അഞ്ച് ലക്ഷം രൂപയുടെ കുറവുണ്ടാകും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA