നിക്ഷേപകര്‍ ഓടിക്കൂടിയില്ല, ലോണ്‍ മേള 'ക്ലിക്ക്' ചെയ്തില്ല

HIGHLIGHTS
  • വായ്പയെടുത്ത് നിക്ഷേപമിറക്കാവുന്ന സാഹചര്യമല്ലാത്തതിനാലാണ് ഇടപാടുകാര്‍ ലോണ്‍ മേളയോട് അനുകൂലമായി പ്രതികരിക്കാത്തതെന്ന് വിലയിരുത്തല്‍
loan
SHARE

വിപണിയിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോണ്‍ മേള കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ലെന്ന് റിസർവ് ബാങ്ക്. രാജ്യത്ത് ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ ത്വരിതപ്പെടുത്തുന്നതിനാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജക പദ്ധതിയെന്ന നിലയില്‍ ഈ മാസം ഒന്നിന് ലോണ്‍ മേള പ്രഖ്യാപിച്ചത്. രാജ്യത്തെ 250 ജില്ലകളിലാണ് മേള സംഘടിപ്പിച്ചത്. എന്നാല്‍ ഒക്ടോബര്‍ 11 വരെയുള്ള കണക്കനുസരിച്ച് ഇക്കാലയളവില്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പ 21,645 കോടി മാത്രമാണെന്ന് ആര്‍ബി ഐ പറയുന്നു. അതായത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ വായ്പ 14.4 ശതമാനമായിരുന്നുവെങ്കില്‍ ഇക്കുറി അത് 8.8 ആയി കുറഞ്ഞു.

നേരത്തെ ധന സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞത് 81781 കോടി രൂപ രണ്ടാഴ്ച കാലയളവില്‍ വായ്പയായി അനുവദിച്ചു എന്നാണ്. ഇൗ വാദമാണ് ആര്‍ ബി ഐ കണക്കുകള്‍ പുറത്ത് വരുന്നതോടെ പൊളിയുന്നത്. വായ്പയെടുത്ത് നിക്ഷേപമിറക്കാവുന്ന സാഹചര്യമല്ലാത്തതിനാലാണ് ഇടപാടുകാര്‍ ലോണ്‍ മേളയോട് അനുകൂലമായി പ്രതികരിക്കാത്തതെന്നാണ് വിലയിരുത്തല്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA