ഭവനവായ്പയോടൊപ്പം നല്‍കേണ്ട രേഖകള്‍

HIGHLIGHTS
  • കൂടുതൽ തുക കൂടുതല്‍ കാലയളവിലേക്ക് വായ്പ കിട്ടുന്നതു കൊണ്ടാണ് കൂടുതല്‍ രേഖകള്‍ ഭവന വായ്പയ്ക്കായി ആവശ്യപ്പെടുന്നത്
home845
SHARE

ഏറ്റവും കൂടുതല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രം കിട്ടുന്ന വായ്പയാണ് ഭവന വായ്പ. എല്ലാം ശരിയായാലും നിസാരമായ ചില രേഖകളുടെ അഭാവത്താല്‍ മാത്രം വായ്പ നിഷേധിക്കപ്പെടുന്ന സംഭവവും ധാരാളം. കാരണം ഏറ്റവും കൂടുതല്‍ തുക ഏറ്റവും കൂടുതല്‍ കാലയളവിലേക്ക് വായ്പ കിട്ടുന്നതു കൊണ്ടാണ് ഏറ്റവും കൂടുതല്‍ രേഖകള്‍ ഭവന വായ്പയ്ക്കായി ആവശ്യപ്പെടുന്നത്.വായ്പയോടൊപ്പം നല്‍കേണ്ട രേഖകള്‍ ഇനി പറയുന്നവയാണ്. പൊതുവേ ബാങ്കുകള്‍ ആവശ്യപ്പെടാറുള്ള രേഖകളാണ് ഇവ. ബാങ്കുമായുള്ള അടുപ്പം, പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇവയില്‍ ഇളവ് ലഭിച്ചേക്കാം.

1. സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

2. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി.

3. വിലാസം തെളിയിക്കുന്നതിനുള്ള രേഖ( ബാങ്ക് പാസ് ബൂക്കിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്‌മെന്റ് , ടെലിഫോണ്‍ ബില്ല്, കറന്റ് ബില്ല്, വസ്തുവിന്റെ കരമടച്ച രസീത് തുടങ്ങിയവയിലേതെങ്കിലും)

4. ശമ്പളവരുമാനക്കാരനല്ല അപേക്ഷകനെങ്കില്‍ ബിസിസനസ് അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ.

5. ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ പാസ്ബുക്കിന്റെ കോപ്പി

6. ബാങ്കില്‍ നിന്നുള്ള ഒപ്പ് വെരിഫിക്കേഷന്‍

7. ആസ്തി, ബാധ്യത വിവരം

8.ശമ്പള സ്ലിപ് അല്ലെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്

9. രണ്ടുവര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ ഫോം 16

10. വീടിന്റെ ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ച പ്ലാന്‍

11. വീട് നിര്‍മിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ സമ്മത പത്രം.

12. വീട് നിര്‍മാണചിലവിന്റെ എസ്റ്റിമേറ്റ്

13. ചാര്‍ട്ടേര്‍ഡ് എന്‍ജിനീയറില്‍ നിന്നോ ആര്‍കിടെക്റ്റില്‍ നിന്നോ ഉള്ള വസ്തുവിന്റെ വാല്യുവേഷന്‍ റിപ്പോര്‍ട്ട്

14. ഹൗസിങ് സൊസൈറ്റിയില്‍ നിന്നാണ് വീട് വാങ്ങുന്നതെങ്കില്‍ അലോട്ട്‌മെന്റ് ലെറ്റര്‍

15. ഫ്‌ളാറ്റാണ് വാങ്ങുന്നതെങ്കില്‍ അഡ്വാന്‍സ് നല്‍കിയതിന്റെ രസീത്

16. വീട് പണിയുന്ന സ്ഥലത്തിന്റെ കരമടച്ച രസീത്

17.സ്ഥലത്തിന്റെ കൈവശാവകാശ രേഖ

18. നോണ്‍ എന്‍കംബറന്‍സ് സര്‍ട്ടിഫിക്കറ്റ്

19. ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

20. കൃഷിസ്ഥലം കണ്‍വെര്‍ട്ട് ചെയ്തത് ആണെങ്കില്‍ ബന്ധപ്പെട്ട ഓര്‍ഡറിന്റെ കോപ്പി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA