എസ്ബിഐ സേവിങ്‌സ് നിക്ഷേപങ്ങളുടെ പലിശ കുറയും

money inflow 1
SHARE

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നു. നവംബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
ഒരു ലക്ഷം രൂപ വരെയുളള സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് ഉണ്ടാകും. നിലവില്‍ 3.5 ശതമാനമായിരുന്നു ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന് സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചിരുന്ന പലിശ നിരക്ക്. നവംബര്‍ 1 മുതല്‍ ഇത് 3.25 ശതമാനമായി കുറയും. അതേസമയം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ബാലന്‍സ് ഉള്ള സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് 3 ശതമാനമായി തുടരും. പണലഭ്യത അപര്യാപ്തമായതിന്റെ പശ്ചാത്തലത്തിലാണ് സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.
ഒക്ടോബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA