ഭവന വായ്പ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ പലിശ മാറുന്നതെപ്പോൾ?

HIGHLIGHTS
  • ഭവന വായ്പ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിലും പലിശ ഈടാക്കുന്നത് ഒരു വർഷത്തേക്ക് ഫിക്സഡ് റേറ്റിൽ
home & money (2)
SHARE

സഞ്ജയ് ഒരു വർഷം മുൻപാണ് ഭവന വായ്പ എടുത്തത്. റിസർവ് ബാങ്ക് ഈ വർഷം മൂന്നു തവണ റിപ്പോ റേറ്റ് കുറച്ചപ്പോൾ ബാങ്ക് പലിശ നിരക്കുകളിലും ഇളവ് വരുത്തുമെന്നു പത്രത്തിൽ കണ്ടതുകൊണ്ടാണ് ബാങ്കിൽ അന്വേഷിക്കാൻ ചെന്നത്.   ബാങ്ക് പലിശ കുറച്ചിട്ടും തന്റെ പലിശ കുറയുന്നില്ല എന്നതു കൊണ്ടാണ് ബാങ്കിനെ സമീപിച്ചതെന്നദ്ദേഹം ബാങ്കിലറിയിച്ചു. അപ്പോഴാണ് ഫ്ലോട്ടിങ് ആണെങ്കിലും ഒരു വർഷത്തേക്ക് ഫിക്സഡ് റേറ്റ് ആണ് ബാങ്ക് ഈടാക്കുന്നത് എന്ന സത്യം തിരിച്ചറിയുന്നത്. അതായത് റിപ്പോ റേറ്റ് മൂലം ബാങ്ക് നൽകുന്ന പലിശ നിരക്കിൽ ഇളവ് പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ നിലവിൽ വായ്പ ഉള്ളവർക്ക് അതു ലഭിക്കണമെങ്കിൽ 6000 രൂപയിൽ അധികം പ്രോസസിങ് ചാർജ് നൽകണം.

നിങ്ങളുടെ ഭവനവായ്പ ഫ്ലോട്ടിങ് റേറ്റ് ആണെങ്കിലും  വർഷത്തിലൊരിക്കലേ പലിശ മാറുകയുള്ളൂ. അതായത് നിങ്ങൾ വായ്പ എടുക്കുമ്പോൾ 8.75 ശതമാനം ആണ് പലിശ എങ്കിൽ അടുത്തവർഷം വായ്പ എടുത്ത സമയമാകുമ്പോൾ മാത്രമേ പലിശയിൽ മാറ്റം ഉണ്ടാവുകയുള്ളൂ. ജനുവരിയിലാണ് വായ്പ എടുത്തതെങ്കിൽ അടുത്തവർഷം ജനുവരിയിൽ ആ സമയത്തെ നിരക്ക് ആയിരിക്കും ഈടാക്കുക. പിന്നെ അടുത്ത ജനുവരി വരെ അതേ നിരക്ക് ആയിരിക്കും ഈടാക്കുക. ഫ്ലോട്ടിങ് ആണെങ്കിലും ‘ഒരു വർഷ ഫിക്സഡ്’ ആയിട്ടാണ് പലിശ ഈടാക്കുന്നത് എന്ന കാര്യം ബാങ്കുകൾ വായ്പ എടുക്കുന്ന സമയത്ത് ഉപഭോക്താക്കളെ അറിയിക്കാറില്ല. അതായത് നിരക്ക് കുറയുന്നതിനനുസരിച്ചുള്ള പലിശ വ്യത്യാസം പഴയ ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA