പെന്‍ഷന്‍കാരുടെ ശ്രദ്ധക്ക്‌ ! ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കണ്ട സമയം അവസാനിക്കാറായി

HIGHLIGHTS
  • പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നവംബര്‍ 30ന്‌ അകം ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമർപ്പിക്കണം
elderly-care
SHARE

സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്നവര്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കേണ്ട സമയം അവസാനിക്കാറായി. പെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നവംബര്‍ 30ന്‌ അകം ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ അഥവ ജീവന്‍ പ്രമാണ്‍ പത്ര സമര്‍പ്പിക്കണം.

ബാങ്കുകള്‍ , പോസ്‌റ്റ്‌ ഓഫീസുകള്‍ പോലുള്ള പെന്‍ഷന്‍ വിതരണ ഏജന്‍സികള്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കണം എന്നതായിരുന്നു മുമ്പുള്ള വ്യവസ്ഥ. എന്നാല്‍ പലര്‍ക്കും ഇതത്ര സൗകര്യപ്രദമായിരുന്നില്ല. ശാരീരിക അവശതകള്‍ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ പെന്‍ഷന്‍ വിതരണ ഏജന്‍സികളില്‍ നേരിട്ട്‌ എത്തി സര്‍ട്ടിഫിക്കേറ്റ്‌ സമര്‍പ്പിക്കുന്നതില്‍ ഇളവ്‌ അനുവദിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. ഇത്‌ പരിഗണിച്ച്‌ ആധാര്‍-അധിഷ്‌ഠിത ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ 2014 ല്‍ അവതരിപ്പിച്ചതോടെ പെന്‍ഷന്‍ വിതരണ ഏജന്‍സികളില്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കുന്നത്‌ എളുപ്പമായി.

ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ പെന്‍ഷന്‍ വിതരണ ഏജന്‍സികളില്‍ നേരിട്ട്‌ എത്തി സമര്‍പ്പിക്കുന്നതിന്‌ പുറമെ ഡിജിറ്റിലായും സമര്‍പ്പിക്കാം.ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ഒരു ആധാര്‍ അധിഷ്‌ഠിത ബയോമെട്രിക്‌ ഓതന്റിക്കേഷന്‍ നടപടിക്രമമാണ്‌. ഓതന്റിക്കേഷന്‍ വിജയകരമായാല്‍ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും.ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ റെപോസിറ്ററിയില്‍ ആണ്‌ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സൂക്ഷിക്കുന്നത്‌ . പെന്‍ഷന്‍ വിതരണ ഏജന്‍സികള്‍ക്ക്‌ റെപോസിറ്ററി വഴി ഓണ്‍-ലൈനായി സര്‍ട്ടിഫിക്കറ്റ്‌ ആക്‌സസ്‌ ചെയ്യാന്‍ കഴിയും .

ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ എങ്ങനെ നേടാം?

ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കേറ്റ്‌ ലഭിക്കുന്നതിന്‌ പെന്‍ഷന്‍കാര്‍ അവരുടെ മൊബൈല്‍ ഫോണിലോ പിസിയിലോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്നും ജീവന്‍ പ്രമാണ്‍ മൊബൈല്‍ ആപ്പ്‌ ഡൗണ്‍ ലോഡ്‌ ചെയ്യണം.

∙ജീവന്‍ പ്രമാണ്‍ ആപ്പില്‍ പെന്‍ഷണര്‍ അവരുടെ ആധാര്‍ നമ്പര്‍ , പേര്‌, മൊബൈല്‍ നമ്പര്‍ , പിപിഒ, പെന്‍ഷന്‍ അക്കൗണ്ട്‌്‌ നമ്പര്‍ , ബാങ്ക്‌ വിവരങ്ങള്‍ , പെന്‍ഷന്‍ അനുവദിച്ച അതോറിറ്റി തുടങ്ങി പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം.

∙ ആധാര്‍ ഓതന്റിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ജീവന്‍ പ്രമാണ്‍ സര്‍ട്ടിഫിക്കറ്റ്‌ ഐഡി ഉള്‍പ്പെടുന്ന ഒരു എസ്‌എംഎസ്‌ അറിയിപ്പ്‌ പെന്‍ഷണറുടെ മൊബൈല്‍ നമ്പറിലേക്ക്‌ എത്തും. . ഈ ഐഡി നല്‍കി ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റില്‍ നിന്നും ലൈഫ്‌ സര്‍ട്ടിഫിക്കറ്റിന്റെ പിഡിഎഫ്‌ കോപ്പി ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.

∙ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ റെപോസിറ്ററിയില്‍ സൂക്ഷിക്കുന്നതിനാല്‍ ഏവിടെ നിന്നും ഏത്‌ സമയത്തും ലഭ്യമാക്കാന്‍ കഴിയും. പെന്‍ഷന്‍ വിതരണ ഏജന്‍സിക്ക്‌ ജീവന്‍ പ്രമാണ്‍ വെബ്‌സൈറ്റില്‍ നിന്നും ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ ആക്‌സസ്‌ ചെയ്യാനും ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാന്‍ കഴിയും.

∙നവംബര്‍ 30 ആണ്‌ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഈ സമയപരിധിക്കുള്ളില്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ വിതരണം മുടങ്ങും. പിന്നീട്‌ പെന്‍ഷണര്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിച്ചാലേ വിതരണം പുനരാരംഭിക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA