വായ്പ അടച്ചു തീർന്നോ? ബാങ്കില്‍ നിന്നും എന്‍ ഡി സി വാങ്ങണം

HIGHLIGHTS
  • പലപ്പോഴും തര്‍ക്കത്തിന് സാധ്യത മനസില്‍ കണ്ട് അത് കുറച്ച് കാലം സൂക്ഷിക്കുകയും വേണം
bank-acount
SHARE

ബാങ്കില്‍ നിന്ന് എടുത്ത വായ്പ, പ്രത്യേകിച്ച് വ്യക്തിഗത വായ്പ പൂര്‍ണമായും തിരിച്ചടച്ചില്ലെന്ന് പിന്നീട് ബാങ്ക് പറഞ്ഞാല്‍ എന്തു ചെയ്യും? അടച്ച് തീര്‍ന്നതായി നമ്മുടെ കൈയ്യില്‍ തെളിവ് ഇല്ലെങ്കില്‍ പിന്നെ മറ്റ് വഴികളില്ല. ബാങ്ക് പറയുന്നത് കേള്‍ക്കുകയേ നിവൃത്തിയുള്ളു. സാധാരണ നിലയില്‍ ഇത്തരം ആശയക്കുഴപ്പം വരാറില്ല. എന്നാല്‍ ചില കേസുകളിലെങ്കിലും ഇതുണ്ടാവാറുണ്ട്. ഈ അവസ്ഥയുണ്ടായാല്‍ അതിനെ  നേരിടുന്നതിന് ചില മാര്‍ഗങ്ങളുണ്ട്.വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് കീശ കാലിയാക്കി പോരുമ്പോള്‍ ചില സര്‍ട്ടിഫിക്കറ്റുകളും കൂടി കൈക്കലാക്കേണ്ടതുണ്ട്.
നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്
വായ്പ മുഴുവന്‍ അടച്ച് തീരുമ്പോള്‍ ബാങ്ക് നല്‍കുന്ന രേഖയാണ് എന്‍ ഡി സി.തിരിച്ചടവ് കഴിഞ്ഞുടനെ നമ്മള്‍ വാങ്ങി വയ്‌ക്കേണ്ട സര്‍ട്ടിഫിക്കറ്റാണിത്. മാത്രമല്ല പലപ്പോഴും തര്‍ക്കത്തിന് സാധ്യത മനസില്‍ കണ്ട് അത് കുറച്ച് കാലം സൂക്ഷിക്കുകയും വേണം. ഇനി ഏന്തെങ്കിലും തരത്തില്‍ ലിറ്റിഗേഷനിലേക്ക് നീങ്ങിയാല്‍ പണം മുഴുവന്‍ തിരിച്ചടച്ചതാണെന്ന് തെളിയിക്കാന്‍ ഇടപാടുകാരന്റെ കൈവശമുള്ള ഒരേ ഒരു രേഖയായിരിക്കും ഇത്. ഉടനെ മറ്റൊരു ലോണ്‍ എടുക്കണമെന്നുണ്ടെങ്കിലും ഈ രേഖ ഉപകാരപ്പെടും. ബാങ്ക് കൗണ്ടറില്‍ ആണ് നിങ്ങള്‍ വായ്പയുടെ അവസാനത്തെ ഗഡു അടയ്ക്കുന്നതെങ്കില്‍ ഉടനെ തന്നെ ഇത് കൈപ്പറ്റാവുന്നതാണ്. ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ പിന്നീട് ‍രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് അയയ്ക്കാനാണ് സാധ്യത.എന്തായാലും ഇത് ഉറപ്പ് വരുത്തിയിരിക്കണം.
സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്
ഇതോടൊപ്പം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ചില ബാങ്കുകള്‍ തരാറുണ്ട്. വായ്പയ്ക്ക് ശേഷം ക്രഡിറ്റ് സ്‌കോറില്‍ ഇടിവ് സംവഭിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് അത് കറക്ട് ചെയ്യാനാകും. കൂടാതെ വായ്പ  വാങ്ങുമ്പോള്‍ ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതും തിരികെ വാങ്ങേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA