ADVERTISEMENT

അസംഘടിത മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ കുറഞ്ഞ പ്രീമയിത്തില്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന എല്‍ ഐ സി യുടെ പോളിസിയാണ് ആം ആദ്മി ഭീമാ യോജന. 18നും 59നും ഇടയില്‍ പ്രായമുള്ള ദരിദ്ര കുടുംബനാഥന്‍മാര്‍ക്കോ/ വീട്ടിലെ വരുമാനമുള്ളയാള്‍ക്കോ ഇതില്‍ അംഗമാകാം. വാര്‍ഷിക പ്രീമിയം തുകയായ 200 രൂപയില്‍ 50 ശതമാനം, അതായത് 100 രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടില്‍ നിന്ന് സബ്‌സിഡി ലഭിക്കും. 30,000 രൂപ വരെയാണ് ഈ പോളിസില്‍ പരിരക്ഷ ലഭിക്കുക.ഗ്രാമീണ ഭൂരഹിത കുടുംബങ്ങളുടെ കാര്യത്തിലാണെങ്കില്‍ ബാക്കിയുള്ള 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

ആവശ്യമായ രേഖകള്‍
ജനന തീയതി തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐ ഡി, ആധാര്‍, തൊഴില്‍ ദാതാവോ സര്‍ക്കാര്‍ വകുപ്പുകളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇവ ഹാജരാക്കാം.

സാധാരണ മരണം
പോളിസിയില്‍ അംഗമായ ആള്‍ സ്വാഭാവികമായി മരിച്ചാല്‍  30,000 രൂപ നോമിനിയ്ക്ക് ലഭിക്കും.

അപകടമരണം
പോളിസി അംഗങ്ങള്‍ അപകടത്തില്‍ പെട്ട് മരിച്ചാല്‍ 75,000 രൂപ നോമിനിയ്ക്ക് ലഭിക്കും. അപകടത്തെ തുടര്‍ന്ന് സ്ഥിരമായ അംഗവൈകല്യം നേരിട്ടാലും ഇതേ തുക ലഭിക്കും. ഭാഗീകമായി അംഗവൈകല്യം ഉണ്ടായാല്‍ 37,500 പോളിസി തുകയായി ലഭിക്കും.

സ്‌കോളര്‍ഷിപ്പ്
ഇതു കൂടാതെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പരമാവധി 100 രുപ വരെ മാസം സ്‌കോളര്‍ഷിപ്പും പോളിസിയുടെ ഭാഗമാണ്. തുക എന്‍ ഇ എഫ് ടി വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ അംഗത്തിനോ/ നോമിനിയ്‌ക്കോ കൈമാറും.
നിലവിലുണ്ടായിരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളായ ആദ്മി ഭീമാ യോജനയിലേക്ക് ജനശ്രീ ഭീമാ യോജന ലയിപ്പിച്ചാണ് പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com