ADVERTISEMENT

രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ യില്‍ വായ്പതട്ടിപ്പുകള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴു മാസങ്ങള്‍ പിന്നിടുമ്പോള്‍ എസ് ബി ഐ യിലെ കോര്‍പ്പറേറ്റ് വായ്പ തട്ടിപ്പുകള്‍ മുന്‍ വര്‍ഷം മുഴുവനുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. 'എസ് ബി ഐ കാര്‍ഡ്‌സി'ന് വേണ്ടിയുള്ള ഐ പി ഒ രേഖയാണ് ഏപ്രില്‍ മുതല്‍ നവംമ്പര്‍ വരെയുള്ള കാലയളവില്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് വായ്പ തട്ടിപ്പ് 26,757 കോടി രൂപയാണെന്ന് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 12 മാസത്തെ കണക്കില്‍ തട്ടിപ്പ് തുക 10,725 കോടിയായിരുന്നുവെന്നും 2018 ല്‍ ഇത് 146 കോടിയായിരുന്നുവെന്നും ഐ പി ഒ രേഖ വെളിപ്പെടുത്തുന്നു. 

ഏഴു മാസം കൊണ്ട് കോര്‍പ്പറേറ്റ്തട്ടിപ്പുകളുടെ എണ്ണം 48 ആയി കുതിച്ചുയര്‍ന്നപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണം 25 ഉം മുന്‍ വര്‍ഷം ഇത് എട്ടുമായിരുന്നു. വലിയ സ്ഥാപനങ്ങള്‍ നടത്തുന്ന വായ്പ തട്ടിപ്പുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തരുതെന്ന് ആര്‍ ബി ഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇത് പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. 50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ എന്‍ പി എ കൃത്യമായി വിശകലനം ചെയ്യണമെന്നും ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധി ഗ്രസിച്ചിരിക്കവെ മറ്റ് ബാങ്കുകളിലും ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍-നവംമ്പര്‍ കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെല്ലാം കൂടി ഏതാണ് 95,760 കോടി രുപയുടെ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ഇത്തരം അക്കൗണ്ടുകളിലധിവും സ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിച്ചതാണെന്നാണ് വിലയിരുത്തല്‍. മറ്റു ചിലവയാകട്ടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി എടുത്തവയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com