ഐപിഒയ്ക്ക് ഒരുങ്ങി എസ്ബിഐ കാര്‍ഡ്‌സ്

HIGHLIGHTS
  • രേഖകള്‍ സമര്‍പ്പിച്ചു
  • ധനസമാഹരണ ലക്ഷ്യം 9,500 കോടി രൂപ
SBI-logo-845
SHARE

എസ്ബിഐയുടെ ക്രഡിറ്റ് കാര്‍ഡ് വിഭാഗം പ്രഥമ ഓഹരി വില്‍പന തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു . ഐപിഒ തുടങ്ങുന്നതിന് അനുമതി ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍  സെബിക്ക് മുമ്പാകെ  സമര്‍പ്പിച്ചു. ഐപിഒ വഴി 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് വിഭാഗം ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിലെ വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 

എസ്ബിഐയുടെയും കാര്‍ലില്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് എസ്ബിഐ കാര്‍ഡ്‌സ്. എസ്ബിഐയുടെ കൈവശമാണ് സംയുക്ത സംരംഭത്തിന്റെ 74 ശതമാനം ഓഹരികള്‍. ഇരു കമ്പനികളും  എസ്ബിഐ കാര്‍ഡ്‌സിലെ ഓഹരി വിഹിതത്തിന്റെ നിശ്ചിത ശതമാനം വീതം ഐപിഒയില്‍ വിറ്റഴിക്കും . എസ്ബിഐ 4 ശതമാനവും കാര്‍ലില്‍ ഗ്രൂപ്പ് 10 ശതമാനവും ഓഹരികളായിരിക്കും ഐപിഒ വഴി വിറ്റഴിക്കുക. ഐപിഒ നടപടികളുമായി മുമ്പോട്ട് പോകാന്‍ എസ്ബിഐയുടെ അനമുതി ലഭിക്കുകയാണെങ്കില്‍  അടുത്ത മാര്‍ച്ചിന് മുമ്പായി ഐപിഒ വിപണിയില്‍ എത്താനാണ് എസ്ബിഐ കാര്‍ഡ്‌സ് ലക്ഷ്യമിടുന്നത്. 

നിലവില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ മൂല്യം 57,000 കോടി രൂപയാണ്. അറ്റആസ്തി 4,388 കോടിരൂപയും വിപണി വിഹിതം 18 ശതമാനവുമാണ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ ലാഭം 92 ശതമാനം വളര്‍ച്ചയാണ് രേഖപെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA