ക്രെഡിറ്റ് സ്കോർ മികച്ചെതെങ്കിൽ കാർവായ്പ എടുക്കുമ്പോൾ പലിശ കുറയും

HIGHLIGHTS
  • 600 പോയെന്റെങ്കിലും ഉണ്ടെങ്കിലേ ബാങ്ക് വാഹന വായ്പ അനുവദിക്കൂ
car-loan-6
SHARE

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണോ? എങ്കിൽ കാർ ലോൺ എടുക്കുമ്പോൾ മികച്ച പലിശ ഇളവ് ലഭിക്കും. ഓരോ വ്യക്തിയുടേയും ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് കാർ ലോൺ പലിശ നിശ്ചയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ഉയർന്ന സ്കോർ ഉള്ളവർക്കു 8.9 % പലിശയിൽ ലോൺ ലഭിക്കുമ്പോൾ സ്കോർ കുറഞ്ഞാൽ 9.5 % വരെ പലിശ കൂടാം. മറ്റു ബാങ്കുകളിൽ ഇതു 14 % വരെ ആകാം. 

300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ 750 മുകളിലാണെങ്കിൽ നിങ്ങൾ സുരക്ഷിത വിഭാഗത്തിലാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മികച്ചതാണെന്നർഥം. ചുരുങ്ങിയത് 600 പോയെന്റെങ്കിലും ഉണ്ടെങ്കിലേ ബാങ്ക് വാഹന ലോൺ അനുവദിക്കൂ. നിങ്ങളുടെ ജോലി, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ അനുസരിച്ചാകും ബാങ്കുകൾ പലിശ നിശ്ചയിക്കുക. 

Table01-845 Roshny

∙ ആവശ്യമായ രേഖകൾ

പാൻ കാർഡ്

ആധാർ കാർഡ്

മൂന്നു മാസത്തെ സാലറി സർട്ടിഫിക്കറ്റ്

രണ്ടു വർഷത്തെ ഫോം 16 അല്ലെങ്കിൽ ഇൻകം ടാക്സ് അടച്ച രേഖകൾ

സാലറി അക്കൗണ്ട് കഴിഞ്ഞ 12 മാസങ്ങളായി അതേ ബാങ്കിലാണെങ്കിൽ ഫോം 16 സമർപ്പിക്കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA